റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യറായി കേന്ദ്ര സര്‍ക്കാര്‍
റിയാലിറ്റി ഷോകളാണ് ഇപ്പോള്‍ മിക്ക ചാനലുകളിലെയും ജനപ്രിയ പരിപാടികള്‍. പാട്ട്, നൃത്തം കോമഡി, അഭിനയം എന്നുവേണ്ട കുക്കിങ് സാഹസികം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇപ്പോള്‍ റിയാലിറ്റി ഷോകള്‍ ഉണ്ട്.
എന്നാല്‍, റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണ0 ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുഖ്യമായും കുട്ടികളെ പങ്കെടുപ്പിച്ച് സംപ്രേക്ഷണം ചെയ്യുന്ന ഷോകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. ഷോകളില്‍ കാണുന്ന മോശം പ്രവണതകള്‍ കണക്കിലെടുത്താണ് കേന്ദ്ര0 നടപടിയ്ക്ക് ഒരുങ്ങുന്നത്.
ഷോകളില്‍ ചെറിയ കുട്ടികളെ അവതരിപ്പിക്കുന്ന രീതി ഉചിതമല്ലെന്നാണ് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കുന്നത്.
കുട്ടികളെ മുന്‍നിര്‍ത്തിയുള്ള പരിപാടികളുടെ അവതരണവും ഉള്ളടക്കവുമൊക്കെ തയ്യാറാക്കുമ്പോള്‍ കുറേയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് കേന്ദ്രം ഈ വിഷയത്തില്‍ ടിവി ചാനലുകള്‍ക്ക് താക്കീതുമായി രംഗത്തെത്തിയിരിക്കുന്നത്.
സിനിമയിലെ ഗാനരംഗങ്ങളുമായി കുട്ടികളെത്തുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ടെന്നും മുതിര്‍ന്നവര്‍ക്കായുള്ള ഗാനങ്ങളും പ്രകടനവുമൊക്കെയാണെങ്കില്‍ അത്തരം രംഗങ്ങള്‍ കുട്ടികളെക്കൊണ്ട് ചെയ്യിക്കരുതെന്നും കുറിപ്പില്‍ പറയുന്നു.
സിനിമയിലെ നായികാനായകന്മാരെ അനുകരിച്ച് കുട്ടികള്‍ വേദിയിലെത്തുന്നത് നല്ല പ്രവണതയല്ലെന്നും ഇതു തുടരാന്‍ അനുവദിക്കാനാവില്ലെന്നും കുറിപ്പില്‍ പറയുന്നു.
റിയാലിറ്റി ഷോകളില്‍ അശ്ലീല ഭാഷാപ്രയോഗങ്ങളോ അക്രമരംഗങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്നും താക്കീതു നല്‍കുന്നു.
കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്സ് റെഗുലേഷന്‍ ആക്ടിലെ പ്രോഗ്രാം ആന്റ് അഡ്വര്‍ടൈസി0ഗ് കോഡ്സ് പ്രകാരമുള്ള നിബന്ധനകള്‍ ടിവി ചാനലുകള്‍ പാലിക്കേണ്ടതാണെന്നും കുറിപ്പിലൂടെ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം താക്കീത് നല്‍കുന്നു.