അബുദാബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; 423 കിലോ ഹെറോയിനും മയക്കു ഗുളികകളും പിടികൂടി
അബുദാബിയില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ 423 കിലോ ഹെറോയിനും അഞ്ച് ലക്ഷം മയക്കുമരുന്ന് ഗുളികകളും പൊലീസ് പിടികൂടി. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് അബുദാബി പൊലീസ് വന്‍ മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
423 കിലോ ഹെറോയിന്‍, അഞ്ച് ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ എന്നിവക്ക് പുറമെ ഖരരൂപത്തിലുള്ള മെതാംഫെറ്റമീനും പിടികൂടിയതായി അബൂദബി പൊലീസ് കേണല്‍ താഹിര്‍ അല്‍ ദാഹിരി പറഞ്ഞു. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് അബുദബി പൊലീസ് എമിറേറ്റില്‍ വ്യാപിച്ചുകിടന്ന പ്രധാന മയക്കുമരുന്ന് ശൃംഖലയെ പിടികൂടിയത്. വാഹന ഭാഗങ്ങളിലും മറ്റും ഒളിപ്പിച്ച നിലയിലാണ് ഹെറോയിന്‍ കണ്ടെടുത്തത്.
പ്രതികളുടെ നീക്കം മാസങ്ങളോളം നിരീക്ഷിച്ചാണ് പൊലീസ് പല നീക്കങ്ങളും നടത്തിയത്. യുഎഇയിലെ യുവജനങ്ങളെയാണ് ലക്ഷ്യംവെച്ചാണ് മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് അധികാരികള്‍ പറഞ്ഞു. ഇത്തരം രാജ്യദോഹപരമായ കൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു. കേസില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 12 ഏഷ്യക്കാരെ പിടികൂടി.
വധശിക്ഷ പോലും ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾ നടത്തിയിരിക്കുന്നത്. കേസിൽ കൂടുതൽ പേർ പിടിയിലാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പിടികൂടിയ ഏഷ്യാക്കാരിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ റിപ്പോർട്ടുകൾ ഇല്ല.