ഇലകഷന് കോണ്‍ഗ്രസ് തോല്‍ക്കാന്‍ കാരണം നേതാക്കള്‍ യോഗ ചെയ്യാത്തത് കാരണം : ബാബാ രാംദേവ്

ഇലക്ഷന് കോണ്‍ഗ്രസ് തോല്‍ക്കാന്‍ കാരണം നേതാക്കള്‍ യോഗ ചെയ്യാത്തത് കൊണ്ടെന്നു ബാബാ രാംദേവ്. ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും യോഗ ചെയ്തിരുന്നുവെന്നും, എന്നാല്‍ അവരുടെ ‘പിന്‍തുടര്‍ച്ചക്കാര്‍’ യോഗയെ അവഗണിച്ചതാണ് അവരുടെ പരാജയത്തിന് കാരണമെന്ന് രാംദേവ് പറയുന്നു.

രാഹുല്‍ ഗാന്ധി യോഗ ചെയ്യാത്തതാണ് പാര്‍ട്ടി ഈ നിലയില്‍ പരാജയപ്പെടുവാന്‍ കാരണമെന്ന് അദ്ദേഹം പരോക്ഷമായി പ്രസ്താവിക്കുകയായിരുന്നു. ഒപ്പം, യോഗ ചെയ്യുന്നവര്‍ക്ക് ദൈവത്തിന്റെ നേരിട്ടുള്ള അനുഗ്രഹം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘നെഹ്രുവും ഇന്ദിരയും സ്ഥിരമായി യോഗ ചെയ്യുന്നവരായിരുന്നു. എന്നാല്‍ ഇവരുടെ പിന്‍ഗാമിയായ രാഹുല്‍ യോഗ ചെയ്യാറില്ല. അതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം. ആരാണോ യോഗ ചെയ്യുന്നത് അവര്‍ക്ക് ദൈവത്തിന്റെ നേരിട്ടുള്ള അനുഗ്രഹം ലഭിക്കും’, ബാബാ രാംദേവ് പറഞ്ഞു.

ജൂണ്‍ 21ന് അന്താരാഷട്ര യോഗ ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ബാബാ രാംദേവിന്റെ പ്രസ്താവന. യോഗയ്ക്ക് പ്രചരണം നല്‍കുന്നതില്‍ അദ്ദേഹം മോദിയെ പുകഴ്ത്തുകയും ചെയ്തു