കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി ഒഴിവായത് വന്‍ ദുരന്തം

കരിപ്പൂരില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. ഒഴിവായത് വന്‍ ദുരന്തം. അബുദാബിയില്‍ നിന്നെത്തിയ കാലിക്കറ്റ് അബുദാബി ഇത്തിഹാദ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ റണ്‍വേയിലെ സിഗ്‌നല്‍ ലൈറ്റുകള്‍ തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ടയറിന് കേടുപാടുകള്‍ പറ്റിയെങ്കിലും തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. പിന്നീട് അപകടത്തില്‍പ്പെട്ട വിമാനത്തിന് പകരം വിമാനമെത്തി അബുദാബിയിലേക്കുള്ള സര്‍വ്വീസ് പുനഃസ്ഥാപിച്ചു.