കേരളത്തിലെ വവ്വാലുകളില്‍ നിപാ വൈറസ് സാന്നിധ്യം സ്ഥിതീകരിച്ചു
കേരളത്തിലെ വവ്വാലുകളില്‍ നിപ സാന്നിധ്യം സ്ഥിരീകരിച്ചു. തൊടുപുഴ,പറവൂര്‍ തുടങ്ങി നിപ സംശയിച്ച മേഖലകളില്‍ നിന്നാണ് വവ്വാലുകളെ പിടികൂടിയിരുന്നത്. മുപ്പത്തിയാറ് സാമ്പിളുകള്‍ പരിശോധിച്ചതില്‍ പതിനാറെണ്ണം പോസിറ്റീവാണെന്ന് കണ്ടെത്തിയതായി കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ലോക്സഭയെ അറിയിച്ചു.
എം പിമാരായ ഹൈബി ഈഡനും അടൂര്‍ പ്രകാശിനും നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. നിപ്പ വൈറസ് സംശയിച്ച് പരിശോധിച്ച 50 പേരുടെ ഫലം നെഗറ്റിവായിരുന്നുവെന്നും ഒരാള്‍ക്ക് മാത്രമേ നിപ്പ സ്ഥിരികരിക്കാന്‍ കഴിഞ്ഞുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പഴംതീനി വവ്വാലുകളില്‍ നിന്ന് മുപ്പത്തിയാറ് സാംപിളുകളാണ് ശേഖരിച്ചത്. ഇതില്‍ 12 എണ്ണത്തില്‍ നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കന്‍ പറവൂര്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ നിന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള 8 അംഗ വിദഗ്ധ സംഘം സാമ്പിളുകള്‍ ശേഖരിച്ചത്. സംസ്ഥാനം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടായിരുന്നെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് വിദഗ്ധപരിശോധന നടത്തിയത്.