തോമസ് ഉണ്ണിയാടനെയും സി.വി കുര്യാക്കോസിനെയും കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താക്കി

പി.ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍ എംഎല്‍എ തോമസ് ഉണ്ണിയാടനെയും സി.വി കുര്യാക്കോസിനെയും കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് നിന്ന് പുറത്താക്കിയതായി ജോസ് കെ മാണി വിഭാഗം അറിയിച്ചു. ഇരുവരും പാര്‍ട്ടി സംസ്ഥാന സമിതി അംഗങ്ങളാണ്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് നടപടി. ബ്ലോക്ക് പഞ്ചായത്ത് അംഗമായ സി.വി കുര്യാക്കോസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനും നാളെ തൃശൂര്‍ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചേരാനും ജോസ് കെ മാണി വിഭാഗം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ചേര്‍ന്ന തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇരുവരെയും പുറത്താക്കിയത്.