സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ദീപിക പദുകോണിന്റെ വിനയം
ബോളിവുഡിലെ നിലവിലെ താര റാണിയാണ് ദീപികാ പദുകോണ്‍. തന്റേതായ ഒരു സ്ഥാനം സിനിമാ ലോകത്ത് സ്വന്തമാക്കിയ ദീപിക വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് സജീവമാണ്. താര ജാഡകള്‍ അധികം കാണിക്കാത്ത ഒരാളാണ് ദീപിക. അത്തരത്തില്‍ വിമാനത്താവളത്തില്‍ എത്തിയ ദീപിക പദുകോണിന്റെ പെരുമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം.
വിമാനത്താവളത്തിലെത്തിയ ദീപികയോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുകയായിരുന്നു. ഇത് കേട്ട് തിരിഞ്ഞുനിന്ന ദീപിക കാര്‍ഡ് പരിശോധിക്കണോയെന്ന് ചോദിക്കുകയും ബാഗില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് എടുത്തു ഉദ്യോഗസ്ഥനെ കാണിക്കുകയും ചെയ്തു.
ദീപികയുടെ ഈ പെരുമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദീപികയുടെ വിനയത്തോടെയുള്ള ഈ പെരുമാറ്റത്തെ വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍. അതുപോലെ ദീപികയെ കണ്ടിട്ട് തിരിച്ചറിയാത്ത സുരക്ഷാ ഉദ്യോഗസ്ത്തനെ ട്രോളുന്നുമുണ്ട് ആരാധകര്‍.