കണ്ണൂര്‍ ജയിലില്‍ നിന്നും ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു
ദിവസങ്ങളായി തുടരുന്ന പരിശോധനയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും ഫോണുകള്‍ പിടിച്ചെടുത്തു. ജയില്‍ വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ ആറ് ഫോണുകളാണ് കണ്ടെടുത്തത്. കൂടാതെ പവര്‍ബാങ്കുകള്‍,ഇയര്‍ഫോണുകള്‍,കഞ്ചാവ് ഉള്‍പ്പെടെ ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും ഫോണുകള്‍ പിടികൂടുന്നത്. സെല്ലുകള്‍ക്ക് മുന്നിലെ ഉത്തരത്തില്‍ ഒളിപ്പിച്ച ഫോണുകളും ജയില്‍ വളപ്പില്‍ കുഴിച്ചിട്ട ഫോണുകളുമാണ് കണ്ടെടുത്തത്.
ജയിലില്‍ ഇന്നലെ നടന്ന പരിശോധനയില്‍ 10 ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ജയിലിലെ 10 ബ്ലോക്കുകളിലും ജയില്‍ വളപ്പിലുമാണ് രാവിലെയും വൈകിട്ടും പരിശോധന. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ശിക്ഷിക്കപ്പെട്ട തടവുകാരുള്ള 2,5,6,7 ബ്ലോക്കുകള്‍ക്ക് മുന്നില്‍ നിന്നാണ് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തത്. സിപിഎം, ബിജെപി, എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഈ ബ്ലോക്കുകളിലുള്ളത്.
ഇന്നലെ പിടികൂടിയ 10 ഫോണുകളില്‍ അഞ്ചെണ്ണം സ്മാര്‍ട്ട് ഫോണുകളാണ്. ഇതോടെ ഒന്‍പത് ദിവസത്തിനിടെ പിടികൂടിയ ഫോണുകളുടെ എണ്ണം 27 ആയി. ഇന്നലെ വൈകിട്ട് 5 മണി മുതല്‍ രാത്രി പതിനൊന്നര വരെയാണ് ജയിലിലെ 10 ബ്ലോക്കിലും പരിശോധന നടത്തിയത്. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ശിക്ഷിക്കപ്പെട്ട തടവുകാരുള്ള 2, 5, 6, 7 ബ്ലോക്കുകള്‍ക്ക് മുന്നില്‍ നിന്നാണ് ഫോണുകള്‍ പിടിച്ചെടുത്തത്. സിപിഎം, ബിജെപി, എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഈ ബ്ലോക്കുകളിലുള്ളത്. സെല്ലുകള്‍ക്ക് മുന്നിലെ ഉത്തരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകള്‍.
ജൂണ്‍ 30 വരെ ദിവസവും പരിശോധന നടത്താനാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശം. ജയില്‍ ഡിജിപിയുടെ തന്നെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ നാല് ദിവസം മുമ്പ് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള തടവുകാരില്‍ നിന്ന് നാല് ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഫോണ്‍ ഉപയോഗിച്ച ആറ് തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.