ഏകദിന ക്രിക്കറ്റ് റാങ്കിങ് ; ഇന്ത്യ ഒന്നാമന്‍
ലോകക്കപ്പ് മത്സരങ്ങള്‍ പുരോഗമിക്കെ ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ 123 പോയന്റുകളുമായി ഇന്ത്യന്‍ ടീം ഒന്നാമതെത്തി. ലോകകപ്പിലെ മികച്ച പ്രകടനമാണ് ഇന്ത്യയെ ഒന്നാംസ്ഥാനത്തെത്തിച്ചത്. ഇതോടെ ഒന്നാം സ്ഥാനത്തു ഉണ്ടായിരുന്ന ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് വീണു.
ഇംഗ്ലണ്ടിന് 122 പോയിന്റാണ് ഉള്ളത്. ലോകകപ്പിലേറ്റ പരാജയങ്ങളാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ലോകകപ്പില്‍ മികച്ച പ്രകടനം തുടരുന്ന ന്യൂസിലന്റാണ് 116 പോയന്റുകളുമായി മൂന്നാം സ്ഥാനത്ത്. റാങ്കിംഗില്‍ ഓസ്‌ട്രേലിയ നാലാമതും ദക്ഷിണാഫ്രിക്ക അഞ്ചാമതുമാണ്.