വെള്ളിയാഴ്ച മുതല്‍ സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക്
സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിന് വെള്ളിയാഴ്ച മുതല്‍ വിലക്ക്. ഹജ്ജ് സീസണ്‍ ആരംഭിക്കുന്നതിനാല്‍ ഓഗസ്റ്റ് 11 വരെയാണ് വിലക്ക്. അതേസമയം മക്കയില്‍ നിന്ന് വിതരണം ചെയ്ത താമസ രേഖയുള്ളവര്‍ക്കും ഹജ്ജുമായി ബന്ധപ്പെട്ട ജോലിക്കായി മക്കയില്‍ പോകേണ്ടവര്‍ക്കും വിലക്ക് ബാധകമല്ല.
ജോലിയാവശ്യത്തിനായി മക്കയില്‍ പോകുന്ന വിദേശികള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങണമെന്നും നിര്‍ദേശമുണ്ട്.