37 വയസില്‍ നല്ല അച്ഛനാകാന്‍ ഹോം വര്‍ക്ക്

ബാംഗ്ലൂര്‍: തിരുവനന്തപുരം സ്വദേശിയും ബാംഗ്‌ളൂരില്‍ ഐ.ടി. ജീവനക്കാരനുമായ ശ്യാം കൃഷ്ണനാണ് തന്റെ സഹപ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കും ഈ പ്രായത്തില്‍ മക്കള്‍ക്കായി ഹോം വര്‍ക്ക് ചെയ്യേണ്ടുന്ന ആവശ്യകതയെ കുറിച്ച് വാചാലനാകുന്നത്. കലാ പരമായി ചെറു പ്രായത്തില്‍ അഭിരുചി ഉണ്ടായിട്ടും തങ്ങള്‍ക്ക് ലഭിക്കാതെ പോയ പ്രോത്സാഹനവും, പിന്തുണയും ഹോം വര്‍ക്കിലൂടെ മക്കള്‍ക്ക് നേടി കൊടുക്കുക എന്ന സന്ദേശമാണ് ശ്യാം പങ്കുവെക്കുന്നത്.

ത്യാഗരാജ സംഗീതോത്സവത്തില്‍ സ്ഥിരമായി പങ്കെടുക്കുന്ന ശ്യാം നാളിതുവരെയും സംഗീതം പഠിച്ചിട്ടില്ല. എന്നാല്‍ തന്റെ മൂന്നര വയസുള്ള മകന് പ്രോത്സാഹനവും, കഴിവുണ്ടെങ്കില്‍ അതിനെ പരിപോഷിപ്പിക്കുവാനും ശ്യാം സ്വയം മാതൃകകയാണ്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ നാട്ടില്‍ വരുന്ന ശ്യാം ഇതിനായി ഒരു കവര്‍ സോങ്ങും ചെയ്തിരുന്നു. തങ്ങളുടെ സുഹൃത്തിന് ഇങ്ങനൊരു മുഖമുണ്ടെന്നത് എല്ലാവരും തിരിച്ചറിഞ്ഞതും ഇപ്പോഴാണ്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇത്തരത്തില്‍ ഓരോരുത്തരിലും കൈയ്യ് വിട്ടുപോയ കാലാവസാനയെ വീണ്ടും പൊടിതട്ടി എടുക്കാനുള്ള ശ്രമത്തിലാണ്.

കവർ സോങ്:

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

കുട്ടികള്‍ക്ക് മാത്രമല്ല ഹോംവര്‍ക്, അച്ഛനമ്മമാരും ഒരുപാട് ഹോംവര്‍ക് ചെയ്യേണ്ടതുണ്ട് . ഒരു കുട്ടിക്ക് നാലോ അഞ്ചോ വയസാവുന്നതുമുതല്‍ അവരുടെ വ്യക്തി വികാസത്തില്‍ , കലാപരമായ കഴിവുകളില്‍, കായികമായ കഴിവുകളില്‍ എല്ലാം അച്ഛനമ്മമാര്‍ നല്ല രീതിയില്‍ ഹോംവര്‍ക് ചെയ്തില്ലെങ്കില്‍ അത് നാളെയുടെ മനോഹരമായ നേട്ടങ്ങള്‍ പലതും കുട്ടികള്‍ക്ക് നഷ്ട്ടപെടുത്തുന്നതിനു കാരണമാകും .

ജന്മസിദ്ധമായ കഴിവുകള്‍ പ്രോഹത്സാഹിപ്പിക്കുന്നതില്‍ അച്ഛനമ്മമാര്‍ക്കുള്ള കഴിവാണ് ഒരു കുട്ടിയുടെ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് നല്ല രീതിയില്‍ പരിപോഷിപ്പിക്കാന്‍ അല്ലെങ്കില്‍ ഈ ടാലന്റ് വികസിപ്പിച്ചെടുക്കാന്‍ കുട്ടികളെ സഹായിക്കുന്നത് . ഇത് സാധ്യമായാല്‍ വളരെ നന്ന്.

എന്നാല്‍ തങ്ങളുടെ ടാലെന്റ്സിനെ പിന്‍തുണക്കാനും പ്രോഹത്സാഹിപ്പിക്കാനും നേര്‍ വഴിക്കു നടത്താനും കുട്ടിക്കാലത്തും കൗമാരകാലത്തും ആരും ഇല്ലാതെ പോകുന്നത് , ഒരു ജോലി ഒക്കെയായി ലൈഫില്‍ സെറ്റില് ആയി കഴിയുമ്പൊ ചിലര്‍ക്കെങ്കിലും ചെറിയ നിരാശ ബോധം ഉണ്ടാക്കുന്നുണ്ട്. കൂടെ പഠിച്ച പലരുമായി സംവദിച്ചപ്പോള്‍ എനിക്ക് അത് മനസിലാക്കാന്‍ ഇടയായി. അന്ന് ഇവരില്‍ പലര്‍ക്കും ഉണ്ടായിരുന്ന കലാകായികപരമായ മൂടിക്കിടന്ന നല്ല ടാലെന്റ്‌സ് ഇപ്പോള്‍ 15 ഉം 20 ഉം വര്ഷങ്ങള്ക്കു ശേഷം ചിലരെങ്കിലും പ്രകടിപ്പിക്കാന്‍ തുടങ്ങിരിക്കുന്നു.

ഒന്ന് സ്വയം സമാധാനിക്കാന്‍ അത് സഹായിക്കും എന്നല്ലാതെ അതിന്റെ പൂര്‍ണഗുണം ഈ പ്രായത്തില്‍ കിട്ടില്ലലോ, കിട്ടിയാല്‍ വളരെ നന്ന്. വളരെ വിലപ്പെട്ട ഒന്നാണ് സമയം. വേണ്ട സമയത്തു വേണ്ടത് ചെയ്യുക, കുട്ടികളുടെ കഴിവുകളെ തിരിച്ചറിയുക. വിദ്യാഭാസം പൂര്‍ത്തിയാക്കാന്‍ മാത്രം വേണ്ട സഹായം ചെയ്തു അച്ഛനമ്മ എന്ന നിലയില്‍ ഞങ്ങളുടെ ഒരു പ്രാധാന കടമ നിര്‍വഹിച്ചു എന്ന് സമാധാനിക്കാനാണ് മിക്ക പേരെന്‌സിനും ഇഷ്ട്ടം. ആ ധാരണ മാറ്റുക .

നമുക്ക് കിട്ടാതിരുന്ന ആ ഗൈഡന്‍സ് & സപ്പോര്‍ട്ട് നമ്മുടെ മക്കള്‍ക്ക് കൊടുക്കാന്‍ മറക്കരുത്. അത് ഓരോ അച്ഛന്റെയും അമ്മയുടെയും കടമയാണ്.

 

https://www.facebook.com/shyam.kris.9/posts/10219771113417422