മത വിശ്വാസം കാത്തു സൂക്ഷിക്കാന്‍ അഭിനയം നിര്‍ത്തി ബോളിവുഡ് നടി
ബോളിവുഡ് യുവ താരം സൈറ വസീമാണ് അഞ്ച് വര്‍ഷ0 നീണ്ട് നിന്ന തന്റെ അഭിനയ ജീവിതത്തിന് തിരശീലയിടാന്‍ തീരുമാനിച്ചിരിക്കുന്നത്. മതവിശ്വാസത്തിനു തടസ്സമാകുന്നതിനാലാണ് അഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് സൈറ പറയുന്നത്.
ആമിര്‍ഖാന്‍ ചിത്രം ദംഗലിലെ പ്രകടനത്തിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സൈറ. 2016ല്‍ പുറത്തിറങ്ങിയ ദംഗലിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും സൈറ നേടിയിരുന്നു.
തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സിനിമാരംഗത്ത് കടന്നുവന്നതിന് ശേഷം ജീവിതം മറ്റൊന്നായെന്നും അജ്ഞത കൊണ്ട് വിശ്വാസത്തില്‍ നിന്നും അകന്നെന്നുമാണ് സൈറ പറയുന്നത്.
കശ്മീര്‍ സ്വദേശിയായ സൈറ വാസിം നേരത്തെ മതമൗലിക വാദികളുടെ അസഹിഷ്ണുതയുടെ ഇരയായിരുന്നു. ആമിര്‍ ഖാന്‍ അടക്കമുള്ളവര്‍ അന്ന് സൈറയ്ക്ക് പിന്തുണ നല്‍കി രംഗത്തെത്തുകയും ചെയ്തിരുന്നു.
ബോളിവുഡ് തനിക്ക് ജനപ്രീതി നേടിതന്നെന്നും യുവാക്കള്‍ക്ക് മാതൃകയായി തന്നെ ഉയര്‍ത്തിക്കാട്ടിയെന്നും സൈറ കുറിപ്പില്‍ പറയുന്നു.
വിശ്വാസത്തില്‍നിന്നു നിശബ്ദമായി വേര്‍പെടുത്തിയതിലൂടെ എന്നെ അജ്ഞതയുടെ പാതയിലേക്കു നയിച്ചു. ജീവിതത്തില്‍ എനിക്ക് അനുഗ്രഹങ്ങള്‍ നഷ്ടമായി. ഞാന്‍ ചെയ്യുന്നതു ശരിയല്ലെന്നും ശരിയായ സമയത്ത് ഇത് അവസാനിപ്പിക്കണമെന്നും തോന്നി- സൈറ കുറിച്ചു. ‘ദ സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രം ഒക്ടോബറില്‍ പുറത്തിറങ്ങാനിരിക്കെയാണ് താരത്തിന്റെ പ്രഖ്യാപനം.