ഫേസ്ബുക്, ഇന്‍സ്റ്റാ, വാട്‌സ് ആപ്പ് എല്ലാം പണി മുടക്കി
കുറച്ചു കാലങ്ങള്‍ക്ക് ശേഷം ലോകമെമ്പാടും ഫേസ്ബുക്ക് സേവനങ്ങള്‍ക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. വോയിസ്, വീഡിയോ, ചിത്രങ്ങള്‍ ഇവയൊന്നും ഡോണ്‍ലോഡ് ചെയ്യാനും അപ്ലോഡ് ചെയ്യാനും ബുദ്ധിമുട്ട് നേരിടുന്നതായാണ് ഭൂരിപക്ഷം ഉപയോക്താക്കളും പരാതിപ്പെടുന്നത്.
ഇതേ പ്രശ്‌നം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പിലും ഇന്‍സ്റ്റാഗ്രാമിലും അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്താണ് പ്രശ്‌നമെന്നതിനെ പറ്റി ഔദ്യോഗിക വിശദീകരണം ഇത് വരെ വന്നിട്ടില്ല.
അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്‌നം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിലും ആസ്‌ട്രേലിയയിലും, ബ്രസീലിലും സേവനങ്ങള്‍ക്ക് തടസം നേരിടുന്നുണ്ട്. കൊളമ്പിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഏഴു മണിക്ക് ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
സമാനമായ പ്രശ്‌നം കഴിഞ്ഞ മാര്‍ച്ച് പതിമൂന്നിനും സംഭവിച്ചിരുന്നു. അന്നും വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ താറുമാറാകുകയും പലര്‍ക്കും ലോഗിന്‍ ചെയ്യാനാകാത്ത സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു.
അതേസമയം വാട്‌സ് ആപ്പും ഫേസ്ബുക്കും ഹാക്ക് ചെയ്തു എന്ന നിലയിലും സോഷ്യല്‍ മീഡിയകളില്‍ സന്ദേശം പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണ് എന്ന് അധികൃതര്‍ പറയുന്നു.