കര്‍ഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പ എഴുതി തള്ളുമെന്നു മന്ത്രി വിഎസ് സുനില്‍ കുമാര്‍

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വഴി കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം.നിലവില്‍ സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പകളാണ് എഴുതിതള്ളുന്നതെന്നും,വാണിജ്യബാങ്കുകളിലെ വായ്പകളിലും ഇതേനടപടി സ്വീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് വരികയാണെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

പ്രളയത്തിന്റെയും,കര്‍ഷക ആത്മഹത്യകളുടേയും പശ്ചാത്തലത്തില്‍ കര്‍ഷക കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആശ്വാസനടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചത്. സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്ത രണ്ട് ലക്ഷം രൂപവരെയുള്ള വായ്പകള്‍ എഴുതിതള്ളും,നേരത്തെ 50000 മുതല് ഒരു ലക്ഷ രൂപ വരെയുള്‌ല വായ്പകളായിരിന്നു എഴുതി തള്ളിയിരിന്നത്.

ഇടുക്കി, വയനാട് ജില്ലകളില്‍ 2018 ഓഗസ്റ്റ് 31 വരെയും മറ്റു ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയുള്ള വായ്പകളാണ് ഇളവിന് പരിഗണിക്കുക . സഹകരണ ബാങ്കുകള്‍ വഴിയുള്ള വായ്പകള്‍ക്കാണ് നിലവില്‍ ഇളവെങ്കിലും വാണിജ്യ ബാങ്കുകളുമായും ചര്‍ച്ച നടത്തി വരികയാണെന്നും മന്ത്രി അറിയിച്ചു.