നാളെ സംസ്ഥാന വ്യാപകമായി കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെഎസ്യു സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് 4-7-2019 വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെഎസ്യു സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തു.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെഎസ്യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തിരുന്നു.
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്നും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റിട്ടുണ്ട്.