രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു

എഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു രാഹുല്‍ ഗാന്ധി . സ്ഥാനം ഒഴിയുന്നതായി കാട്ടി താന്‍ രാജിക്കത്ത് സമര്‍പ്പിച്ചെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. പുതിയ അധ്യക്ഷനെ ഉടന്‍ കണ്ടെത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

അധികം വൈകാതെ തന്നെ അടുത്ത പാര്‍ട്ടി അധ്യക്ഷനെ പാര്‍ട്ടി കണ്ടെത്തണമെന്നും താന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും രാഹുല്‍ ഗാന്ധി എഎന്‍ഐയോട് പറഞ്ഞു. താന്‍ രാജി സമര്‍പ്പിച്ചുക്കഴിഞ്ഞുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി എത്രയും പെട്ടെന്ന് ചേര്‍ന്ന് തീരുമാനം കൈക്കൊള്ളണമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.