ജൂലൈ പതിനഞ്ചു വരെ വൈദ്യുതി നിയന്ത്രണം വേണ്ടാ എന്ന് തീരുമാനം
ഡാമുകള്‍ വറ്റി വരളുന്ന സമയവും സംസ്ഥാനത്ത് ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണ0 വേണ്ടെന്ന് വൈദ്യുതി ബോര്‍ഡ് യോഗത്തില്‍ തീരുമാനം.
ലോഡ് ഷെഡ്ഡി0ഗ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കാനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ലെന്ന കാര്യം കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ളയാണ് മാധ്യമങ്ങളെ അറിയിച്ചത്.
ജൂലൈ 15-ന് വീണ്ടും ഒരു യോഗം ചേരുമെന്നും വൈദ്യുതിയുടെ ഉപഭോഗവും ലഭ്യതയും വിലയിരുത്തി പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളോട് ജൂലൈ 15-ന് ശേഷം ഉപഭോഗത്തില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുമെന്നും എന്‍എസ് പിള്ള വ്യക്തമാക്കി.
അതേ സമയം, സംസ്ഥാനത്ത് വൈദ്യുതനിരക്ക് അടുത്തയാഴ്ച വര്‍ധിപ്പിക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വര്‍ധനവിനാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം.
ഡാമുകളിലെ ജലശേഖരത്തിന്റെ അളവ് വളരെ കുറയുകയും പ്രതീക്ഷിച്ച രീതിയില്‍ മഴ ലഭിക്കാതെ വന്നതോടെയുമാണ് മണ്‍സൂണ്‍ സീസണിന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.