ഉരുട്ടിക്കൊല കേസ് അട്ടിമറിക്കാന്‍ എം.എം മണിയും ഇടുക്കി എസ്.പിയും ഒത്തുകളിക്കുന്നു : പ്രതിപക്ഷം
നെടുങ്കണ്ടം കേസ് അട്ടിമറിക്കാന്‍ മന്ത്രി എം.എം മണിയും ഇടുക്കി എസ് പിയും ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍. പൊലീസില്‍ നിയന്ത്രണം നഷ്ടപ്പെട്ട മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തെപ്പറ്റി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഷാഫി പറമ്പിലാണ് സഭയില്‍ മന്ത്രി എം.എം.മണിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. പൊലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
എന്നാല്‍ നെടുങ്കണ്ടം സംഭവത്തില്‍ കുറ്റക്കാര്‍ സര്‍വ്വീസില്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ ആവര്‍ത്തിച്ചു.യുഡിഎഫ് ഭരണ കാലത്തെ കസ്റ്റഡി മരണങ്ങളുടെ പട്ടിക നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം. ഹക്കീമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കെതിരെ കേസെടുത്തുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ഷാഫി പറമ്പിലിന് സംസാരിക്കാന്‍ ആവശ്യത്തിന് സമയം അനുവദിച്ചില്ലെന്ന് ആരോപിച്ചുള്ള പ്രതിപക്ഷബഹളം സഭയെ അല്‍പ്പസമയം പ്രക്ഷുബ്ദമാക്കി. പൊലീസിലെ അച്ചടക്കം തകര്‍ന്നുവെന്നും അന്വേഷണത്തെ സ്വാധീനിക്കാന്‍ മന്ത്രി തന്നെ ഇടപെടുകയാണെന്നും ആരോപിച്ച പ്രതിപക്ഷം തുടര്‍ന്ന് സഭയില്‍ നിന്നും ഇറങ്ങിപ്പോയി.