ലോകക്കപ്പ് സെമി ; സച്ചിന്റെ പ്രവചനം കിറു കൃത്യം

ലോകകപ്പ് ക്രിക്കറ്റ് ആവേശം സെമിക്കരികെ എത്തി നില്‍ക്കുന്ന സമയത്ത് ഫലിച്ചത് നമ്മുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തെന്‍ഡുല്‍ക്കറുടെ പ്രവചനം .

ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പേതന്നെ സെമിയിലെത്തുന്ന ടീമുകളെക്കുറിച്ച് സച്ചിന്‍ പ്രവചിച്ചിരുന്നു. അതാണ് ഇപ്പോള്‍ കൃത്യമായി വന്നിരിക്കുന്നത്.

കമന്റേറ്ററായുള്ള ലോകകപ്പ് അരങ്ങേറ്റത്തിന് തൊട്ടുമുന്‍പായിരുന്നു സച്ചിന്റെ പ്രവചനം. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ സെമിയിലെത്തുമെന്നും ന്യൂസിലന്‍ഡോ പാക്കിസ്ഥാനോ ആയിരിക്കും നാലാം സ്ഥാനത്തെത്തുക എന്നായിരുന്നു സച്ചിന്റെ പ്രവചനം.

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളോടൊപ്പം ന്യൂസിലന്‍ഡ് സെമിയിലെത്താനാണ് കൂടുതല്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ സെമിയിലെത്തണമെങ്കില്‍ നാളെ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 316 റണ്‍സിന്റെ ജയം നേടണം.