താന്‍ ബി ജെ പിയില്‍ ചേര്‍ന്നിട്ടില്ല എന്ന് അഞ്ജു ബോബി ജോര്‍ജ്ജ്
ബിജെപിയില്‍ അംഗമായി എന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്. കര്‍ണാടക ബിജെപി ഘടകം സംഘടിപ്പിച്ച അംഗത്വ വിതരണ ക്യാംപയിന്‍ വേദിയില്‍ നില്‍ക്കുന്ന അഞ്ജു ബോബി ജോര്‍ജിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് അഞ്ജു ബിജെപിയില്‍ ചേര്‍ന്നെന്ന് വാര്‍ത്ത പ്രചരിച്ചത്. വി മുരളീധരനെ കാണുവാന്‍ പോയ സമയം എടുത്ത ചിത്രമാണ് തെറ്റിദ്ധാരണ ഉണ്ടാക്കിയത് എന്ന് അഞ്ജു പറയുന്നു.
”വി മുരളീധരന്‍ ഫാമിലി ഫ്രണ്ടാണ്. അദ്ദേഹത്തെ കാണാന്‍ പോയതാണ്. അപ്പോള്‍ വി മുരളീധരന്‍ പാര്‍ട്ടി പരിപാടിയിലായിരുന്നു. എത്തിയപ്പോള്‍ പാര്‍ട്ടിക്കാര്‍ വേദിയിലേക്ക് ക്ഷണിച്ചു. ബിജെപിയുടെ അംഗത്വ വിതരണ ക്യാംപെയ്ന്‍ നടക്കുകയാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഞാന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ല. ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം തെറ്റാണ്”. അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.
ബിജെപി കര്‍ണാടക എന്ന പേജും വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐയുമാണ് അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത്. ഇതോടെ സാമൂഹ്യമാധ്യമങ്ങളിലും ചിത്രം പ്രചരിച്ച് തുടങ്ങി.