ഫുഡ് ബോള്‍ കളിക്കുന്ന പശു ; സത്യമറിഞ്ഞാല്‍ ആരുടേയും കണ്ണു നിറയും

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതാണ് ഒരു പശു ഫുഡ് ബോള്‍ കളിക്കുന്ന വീഡിയോ. നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും തമാശ നിറഞ്ഞത്’ എന്ന അടിക്കുറിപ്പോടെ ഇന്ത്യന്‍ ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ബോഗ്‌ലെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് എത്തിയ പശു കാലുകള്‍ കൊണ്ട് പന്ത് തട്ടുകയും പന്തിന് പിന്നാലെ ഓടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ലക്ഷത്തോളം ലൈക്കും പതിനായിരക്കണക്കിന് റീട്വീറ്റുകളുമാണ് ഈ വീഡിയോയ്ക്ക് ഇതുവരെ ട്വിറ്ററില്‍ ലഭിച്ചത്. മുന്‍ജന്മത്തില്‍ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു പശു എന്നാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത രസകരമായ കമന്റുകളിലൊന്ന്.

എന്നാല്‍ എന്തുകൊണ്ടാണ് പശു അത്തരത്തില്‍ പ്രതികരിച്ചത് എന്ന് അന്വേഷിച്ചപ്പോള്‍ ഇത്രയും നേരം വീഡിയോ കണ്ടു രസിച്ചവര്‍ക്ക് എല്ലാം വിഷമം വന്നുകാണും. ഗോവയിലാണ് ഈ സംഭവം നടന്നത്. മാധ്യമങ്ങള്‍ പശുവിന്റെ വീഡിയോ പകര്‍ത്തിയ നാട്ടുകാരുടെ വാക്കുകള്‍ പ്രസിദ്ധീകരിച്ചു.

വിഡിയോയിലെ പശു ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസവിച്ചിരുന്നു. എന്നാല്‍ റോഡില്‍ വച്ച് വാഹനമിടിച്ച് ആ പശുക്കുട്ടി ചത്തു. മാര്‍ഡോല്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു ഈ അപകടം നടന്നത്. ഇതിന് ശേഷം അമ്മ പശു ഈ സ്ഥലത്ത് കറങ്ങി നടക്കുക പതിവാണ്. തന്റെ കുഞ്ഞാണെന്ന് കരുതിയാണ് പന്തിനെ അമ്മ പശു കാലിനടിയില്‍ ചേര്‍ത്തു നിര്‍ത്തിയത്. പന്തിന്റെ അടുത്തേക്ക് മറ്റുള്ളവര്‍ വരാനും അമ്മ പശു സമ്മതിച്ചിരുന്നില്ല. ഒടുവില്‍ യുവാക്കള്‍ പന്തു തട്ടുമ്പോള്‍ പശുവും പന്തിന് പിന്നാലെ പായുകയാണ്. ഇതെല്ലാം ചത്തുപോയ കുഞ്ഞാണ് ആ പന്ത് എന്ന് കരുതിയാവും എന്നാണ് നാട്ടുകാരുടെ പക്ഷം.