പെണ്‍കുട്ടിയെ പീഡനത്തില്‍ നിന്നും രക്ഷിച്ച കുട്ടികള്‍ക്ക് പോലീസിന്റെ അഭിനന്ദനം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തില്‍ നിന്നും രക്ഷപ്പെടുത്തിയ കുട്ടികള്‍ക്ക് രാജസ്ഥാന്‍ പൊലീസിന്റെ അഭിനന്ദനം. ജവഹര്‍ നഗര്‍ കച്ഛി ബസ്തി നിവാസികളായ മനീഷ്(15),അമിത്(18), രോഹിത്(18), ബാദല്‍(14) എന്നിവരെയാണ് പൊലീസ് അഭിനന്ദിച്ചത്.
വ്യാഴാഴ്ച ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ നിലവിളി കുട്ടികള്‍ കേട്ടത്. സംഭവ സ്ഥലത്ത് എത്തുമ്പോള്‍ പെണ്‍കുട്ടിയെ ഒരാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാല് പേരും ചേര്‍ന്ന് അക്രമിയെ കീഴ്പ്പെടുത്തിയ ശേഷം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
അവസരോചിതമായി പെരുമാറി പെണ്‍കുട്ടിയെ രക്ഷിച്ചതിന് നാല് പേര്‍ക്കും സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും നല്‍കി പൊലീസ് അനുമോദിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ബി കെ സോണി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.