എക്പ്രസ്സ് വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 മരണം
ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആഗ്ര യമുന എക്സ്പ്രസ്വേയില്‍ ആണ് അപകടം നടന്നത്. ലഖ്നൗവില്‍ നിന്നും ഡല്‍ഹിയിലേക്ക് വരുകയായിരുന്ന ബസ്സാണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കൈവരി തകര്‍ത്താണ് ബസ്സ് ഇരുപതടിയോളം താഴ്ചയിലുള്ള കനാലിലേക്ക് മറിഞ്ഞത്. ആകെ 46 യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നതായാണ് വിവരം. കാണാതായവര്‍ക്കായി സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.