സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി ; വര്‍ധനവ് 6.8 ശതമാനം

സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ധനവ്. 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കും കൂട്ടിയിട്ടുണ്ട്. 40 യൂണിറ്റ് വരെ നിരക്ക് വര്‍ധനയില്ല. 50 യൂണിറ്റ് വരെ 25 പൈസ കൂടും. 51 യൂണിറ്റ് മുതല്‍ 30 പൈസയാണ് വര്‍ധിപ്പിച്ചത്. ബിപിഎല്‍ വിഭാഗത്തിന് വര്‍ധന ബാധകമല്ല. നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

1000 വാട്സ് വരെ കണക്ടഡ് ലോഡുള്ള ബി.പി.എല്‍ കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ , സ്ഥിരമായ അംഗവൈകല്യമുള്ളവരോ ഉണ്ടെങ്കില്‍ പ്രതിമാസം 100 യൂണിറ്റ് വരെ യൂണിറ്റിന് 1 രൂപ 50 പൈസ നിരക്കില്‍ ചാര്‍ജ് നല്‍കിയാല്‍ മതിയെന്നും റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു.

അതേ സമയം സര്‍ക്കാരിന്റെ കൊള്ളയുടെ അവസാനത്തെ ഉദാഹരണമാണ് വൈദ്യുതി ചാര്‍ജ് വര്‍ധനയെന്നും യുഡിഎഫ് ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ഈ മാസം പതിനഞ്ചു മുതല്‍ പവര്‍ കട്ട് ഏര്‍പ്പെടുത്താനും തീരുമാനമായി.