ഗോസിപ്പ് ; അനുപമ പരമേശ്വരനെ അണ്‍ഫോളോ ചെയ്ത് ബുംറ
ലോകകപ്പ് മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച താരമാണ് ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ജസ്പ്രീത് ബുംറ. അതുപോലെ പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ചുരുളന്‍ മുടിക്കാരിയാണ് അനുപമ പരമേശ്വരന്‍. ഇരുവരും തമ്മില്‍ എന്തോ ഉണ്ട് എന്ന നിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അനുപമ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുമായി പ്രണയത്തിലാണെന്ന് എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്.
1 ദശലക്ഷം ഫോളോവേഴ്സുള്ള ബുംറ ടിറ്ററില്‍ 25 പേരെ മാത്രമാണ് ഫോളോ ചെയ്യുന്നത്. അതിലൊരാളായിരുന്നു അനുപമയും. ഇതാണ് ഗോസിപ്പ് പടരാന്‍ കാരണമായത്.
മറ്റൊരു ചലച്ചിത്ര താരത്തെയും ബുംറ ഫോളോ ചെയ്തിരുന്നില്ല എന്നതായിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയം. എന്നാല്‍, ഗോസിപ്പുകള്‍ മുറുകിയതോടെ അനുപമയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ബുംറയിപ്പോള്‍.
എബി ഡിവില്ലിയേഴ്സ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, റോജര്‍ ഫെഡറര്‍, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, എം.എസ് ധോണി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, സുരേഷ് റെയ്ന എന്നിവരാണ് ബുംറയുടെ ലിസ്റ്റിലുള്ള മറ്റുള്ളവര്‍.
ആദ്യ ഹിറ്റിനു ശേഷം മലയാളം വിട്ട് തെലുങ്കിലേക്ക് ചേക്കേറിയ അനുപമ. ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെയാണ് പിന്നീട് മടങ്ങി വന്നത്.
ഇപ്പോഴിതാ, മറ്റൊരു ദുല്‍ഖര്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം.എന്നാല്‍, ഇത്തരം ഗോസിപ്പുകള്‍ സര്‍വ സാധാരണമാണെന്നും ബുംറയുമായി നല്ല സൗഹൃദ0 മാത്രമാണ് തനിക്കുള്ളതെന്നുമായിരുന്നു അനുപമയുടെ പ്രതികരണം.