പദ്ധതികള്‍ക്ക് എല്ലാം ഹിന്ദി പേരുകള്‍ ; മോദിക്ക് എതിരെ ഡിഎംകെ എംപി കനിമൊഴി

ഹിന്ദിക്ക് എതിരെ വീണ്ടും തമിഴ് നാട്ടില്‍ നിന്നും എതിര്‍പ്പ്. കേന്ദ്ര പദ്ധതികള്‍ക്കും പരിപാടികള്‍ക്കും ഹിന്ദിയില്‍ പേരിടുന്നതിനെതിരെ ഡിഎംകെ എംപി കനിമൊഴി രംഗത്തു വന്നു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ എല്ലാ പദ്ധതികളുടെയും പേര് ഹിന്ദിയിലാണ് നാമകരണം ചെയ്യുന്നതെന്ന് ലോക്‌സഭയില്‍ കനിമൊഴി ആരോപിച്ചു. തൂത്തുകുടിയില്‍ ‘പ്രധാനമന്ത്രി സടക് യോജന’ എന്ന പദ്ധതിയുടെ ഹിന്ദിയിലുള്ള ബോര്‍ഡ് കണ്ടെന്നും അതെന്താണെന്ന് തനിക്ക് പോലും മനസിലായില്ലെന്നും കനിമൊഴി പറയുന്നു.

ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഭാഷാ പഠനത്തിലെ പുതിയ ശുപാര്‍ശക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേയാണ് പ്രതിഷേധം അലയടിച്ചത്. ഹിന്ദിയിലുള്ള പേരുകള്‍ തന്റെ ഗ്രാമത്തിലുള്ളവര്‍ എങ്ങനെ മനസിലാക്കുമെന്നാണ് കനിമൊഴി ചോദിക്കുന്നത്.