രാജ്യത്തിന്റെ പോക്ക് അത്ര സുഖകരമല്ല എന്ന മുന്നറിയിപ്പുമായി പ്രമുഖ വ്യവസായി ആദി ഗോദ്റെജ്
രാജ്യത്ത് കാര്യങ്ങള്‍ അത്ര സുഖകരമായല്ല പോവുന്നത് എന്ന് തുറന്നു പറഞ്ഞു പ്രമുഖ വ്യവസായി ആദി ഗോദ്‌റേജ് . സാമൂഹ്യ മതിലിന് വിള്ളലേല്‍ക്കുമ്പോള്‍ ഒരേ സമയം തന്നെ അത് വളര്‍ച്ചയെയും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
”അത്ര ശുഭകരമായ ചിത്രമല്ല ഇപ്പോഴുള്ളത്. രാജ്യത്തെ ശക്തമായി ക്ഷീണിപ്പിക്കുന്ന കാര്യങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതും അത് മുന്നോട്ട് പോകുന്ന വളര്‍ച്ചയെ തടയുകയും നമ്മുടെ ശക്തിയെ മനസിലാക്കുന്നത് തടയുകയും ചെയ്യുന്നത് ഒരാള്‍ക്ക് കാണാതെ പോവാനാവില്ല”ആദി ഗോദ്റെജ് പറഞ്ഞു.
വര്‍ധിക്കുന്ന അസഹിഷ്ണുത, സാമൂഹ്യ അസമത്വം, വിദ്വേഷ കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍, സചാദാര പൊലീസ്, മതത്തെയും ജാതിയെയും അടിസ്ഥാനമാക്കിയുള്ള ആക്രമണങ്ങള്‍, മറ്റ് തരത്തിലുള്ള അസഹിഷ്ണുത എന്നിവയൊക്കെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നുണ്ടെന്നും ആദി ഗോദ്റെജ് പറഞ്ഞു.
രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുത, വിദ്വേഷ കുറ്റകൃത്യങ്ങള്‍, സദാചാര പൊലീസിംഗ് എന്നിവ ഗൗരവതരമായി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം പുതിയ ഇന്ത്യയെ നിര്‍മ്മിക്കാനാവശ്യമായ കാഴ്ചപ്പാട് അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹം പഠിച്ച സെന്റ് സേവിയേഴ്സ് കോളേജിന്റെ 150ാം വാര്‍ഷിക പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.