ടിക്കറ്റു മുഴുവന്‍ ഇന്ത്യക്കാരുടെ കയ്യില്‍ ; മറിച്ചു വില്‍ക്കാന്‍ ആവശ്യപ്പെട്ടു ന്യൂസിലാന്‍ഡ് താരം

ന്യൂസിലാന്‍ഡ് താരം ജിമ്മി നീഷമാണ് നാളെ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ തങ്ങളുടെ കയ്യില്‍ ഉള്ള ടിക്കറ്റുകള്‍ മറിച്ചു വില്‍ക്കണം എന്ന് ഇന്ത്യന്‍ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടു0 ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടും എന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് ഫൈനലില്‍ ഇടം നേടിയത്.

ഇന്ത്യ എന്തായാലും ഫൈനലില്‍ കളിക്കുമെന്ന ഉറപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍ ടിക്കറ്റ് വാങ്ങിക്കൂട്ടി. എന്നാല്‍, സെമിയില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ തോറ്റതോടെ, തിരിച്ചടി കിട്ടിയത് ന്യൂസിലാന്‍ഡിനാണ്. അതായത് ഗ്യാലറിയില്‍ ആരാധകര്‍ കുറവായിരിക്കും. ലോകകപ്പ് മത്സരം ഇംഗ്ലണ്ടില്‍ നടക്കുന്നതിനാല്‍ കാണികള്‍ അധികവും പിന്തുണ നല്‍കുക ഇംഗ്ലണ്ടിനായിരിക്കും. ഫൈനലില്‍ ആരാധക പിന്തുണ ന്യൂസിലാന്‍ഡിന് കുറവായിരിക്കും.

ഫൈനലില്‍ എത്തിയ ന്യൂസിലാന്‍ഡിന് കളിയില്‍ ഗാലറിയില്‍നിന്നും പിന്തുണ കുറവായിരിക്കും. ഈ വസ്തുത മനസ്സിലാക്കിയാണ് നിങ്ങള്‍ കളി കാണുവാന്‍ വരുന്നില്ലെങ്കില്‍, ടിക്കറ്റ് മറിച്ച് വില്‍ക്കുവാന്‍ ജിമ്മി നീഷം ഇന്ത്യന്‍ ആരാധകരോട് അഭ്യര്‍ഥിച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ ആഹ്വാനം. അതായത് ഫൈനല്‍ ടിക്കറ്റ് കൂടുതലും ഇന്ത്യന്‍ ആരാധകരുടെ കയ്യിലാണ് എന്നതാണ് വാസ്തവം.

എനിക്കറിയാം ഈ ടിക്കറ്റിലൂടെ ലാഭമുണ്ടാക്കാനാവുമെന്ന്, പക്ഷേ യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമിക്ക് കളി കാണാനുള്ള അവസരമാക്കി ഇതിനെ മാറ്റണ0, ടിക്കറ്റ് കൈവശമുള്ളവര്‍ ഇനി കളി കാണാന്‍ വന്നില്ലെങ്കില്‍ ഗ്യാലറി ഒഴിഞ്ഞുകിടക്കുകയും ചെയ്യും. അത് ഫൈനല്‍ മത്സരത്തിന്റെ നിറം കെടുത്തും, അദ്ദേഹം പറഞ്ഞു.