ആദ്യ ഭര്‍ത്താവിന് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസ അറിയിച്ചു നടി അമലാ പോള്‍
മുന്‍ ഭര്‍ത്താവും സിനിമാ സംവിധായകനുമായ എഎല്‍ വിജയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് ചലച്ചിത്ര താരം അമല പോള്‍. വിജയ് നല്ലൊരു വ്യക്തിയാണെന്നും ദമ്പതികള്‍ക്ക് വിവാഹമംഗളങ്ങള്‍ ആശംസിക്കുന്നുവെന്നുമാണ് അമല പറഞ്ഞത്.
മികച്ച വ്യക്തിത്വത്തിന് ഉടമയാണ് വിജയിയെന്നും ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാകട്ടെയെന്നും അമല ആശംസിച്ചു. ഏറ്റവും പുതിയ ചിത്രമായ ആടൈയുടെ പ്രചരണ പരിപാടിക്കിടെയായിരുന്നു അമലയുടെ പ്രതികരണം.
ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയാണ് വിജയ്‌യുടെ രണ്ടാം ഭാര്യ.
ഇരുവരുടെയും അടുത്ത ബന്ധുക്കളു0 സുഹൃത്തുക്കളു0 മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 2014 ജൂണ്‍ 12നായിരുന്നു അമലാ പോളുമായുള്ള വിജയ്‌യുടെ വിവാഹം.
ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം 2016ല്‍ വേര്‍പിരിഞ്ഞ ഇരുവരും 2017 ഫെബ്രുവരിയില്‍ നിയമപരമായി വിവാഹ മോചിതരായി. അമല തന്റെ മാതാപിതാക്കളെ ബഹുമാനിക്കുന്നില്ല എന്നാണ് വിജയ് എന്ന് മാധ്യമങ്ങളോട് പറഞ്ഞത്.