മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണു ; അന്‍പതോളം പേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങി
മുംബൈ ഡോഗ്രിയില്‍ തണ്ടേല്‍ തെരുവിലെ അബ്ദുള്‍ റഹ്മാന്‍ ഷാ ദര്‍ഗയ്ക്കടുത്ത് നാലു നില കെട്ടിടം തകര്‍ന്നു വീണു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അന്‍പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രാവിലെ 11:40നാണ് സംഭവം നടന്നത്.
അഗ്‌നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തുടച്ചയായി പെയ്യുന്ന മഴ ഒരു കാരണമായി പ്രദേശ വാസികൾ ചൂണ്ടിക്കാട്ടുന്നു.
നഗര ഹൃദയത്തില്‍ തന്നെ ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ഉണ്ട് എന്നാണ് വിവരം. ലക്ഷക്കണക്കിന് മനുഷ്യരാണ് ഇവിടങ്ങളില്‍ തിങ്ങിപ്പാര്‍ത്തു കഴിയുന്നത്.