കപ്പ് കിട്ടിയില്ല എങ്കിലും റാങ്കിഗില്‍ കോഹ്ലിയും ബുംറയും ഒന്നാമത്

ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് തന്റെ കന്നി വിജയം കരസ്ഥമാക്കി കപ്പ് കൈക്കലാക്കി എങ്കിലും ഐസിസി റാങ്കി0ഗില്‍ ബാറ്റി0ഗിലും ബൗളി0ഗിലും ഇന്ത്യന്‍ താരങ്ങള്‍തന്നെയാണ് ഒന്നാമത്. ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട് പുറത്തായെങ്കിലും ഏകദിന ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാരില്‍ കോഹ്ലിയാണ് ഒന്നാസ്ഥാനത്ത്. 886 പോയിന്റ് നേടിയാണ് കോഹ്ലി ഒന്നാമതെത്തിയത്. അതുപോലെ ബൗളി0ഗില്‍ ജസ്പ്രീത് ബുംറ ആണ് ഒന്നാം സ്ഥാനത്ത്. 809 പോയിന്റ് ആണ് ബുംറക്ക് ഉള്ളത്.

അതേസമയം, ബാറ്റ്‌സ്മാന്മാരില്‍ രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മ്മയാണ്. കെയിന്‍ വില്യംസണ്‍ ആറാം സ്ഥാനതെത്തി. ലോകകപ്പില്‍ മികച്ച പ്രകടനമാണ് വില്യസണിനെ ആറാം സ്ഥാനത്തെത്തിച്ചത്. 796 പോയിന്റാണ് വില്യംസണിന് ഉള്ളത്. ബൗളി0ഗില്‍ രണ്ടാം സ്ഥാനത്തുള്ളത് ട്രെന്റ് ബോള്‍ട്ട് ആണ്. 74പോയിന്റ് ആണ് ബോള്‍ട്ടിനുള്ളത്.