യൂണിവേഴ്സിറ്റി കോളേജിലേക്ക് എംഎസ്എഫ് മാര്‍ച്ച് അക്രമാസക്തം ; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു
യൂണിവേഴ്സിറ്റി കോളേജിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.തുടര്‍ന്ന് പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഇതോ തുടര്‍ന്ന് പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ നിലവില്‍ മുദ്രാവാക്യങ്ങളോ പ്രകടനങ്ങളോ ഇല്ലാതെ പരിസരത്ത് തന്നെയുണ്ട്. കഴിഞ്ഞ രണ്ട് മണിക്കൂറായി നീണ്ടുനിന്ന സംഘര്‍ഷാവസ്ഥയില്‍ നിലവില്‍ അയവ് വന്നിട്ടുണ്ട്.
സംഘര്‍ഷത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. യൂണിവേഴ്സിറ്റി കോളേജിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലീസ് ചെറുത്തതോടെയാണ് മാര്‍ച്ച് അക്രമാസക്തമായത്.