മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ നുണയ്ക്ക് ഇന്ന് അമ്പതു വയസ്
ബി എൻ ഷജീർ ഷാ
ഭൂമി അല്ലാതെ മറ്റൊരു ഗ്രഹത്തിൽ മനുഷ്യൻ കാലു കുത്തിയിട്ടു ഇന്ന് അൻപതാണ്ടുകൾ തികയുന്നു. 1969 ജൂലൈ 21നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് എന്ന് പറയപ്പെടുന്നു. നാസയുടെ അപ്പോളോ 11 ദൗത്യത്തിൽ ആണ് അമ്പിളി അമ്മാവനെ മനുഷ്യൻ കാൽ കീഴിൽ ആക്കിയത്. അതിനുശേഷം അപ്പോളോ 17 വരെയുള്ള യാത്രകളിലായി 12 പേർ ചന്ദ്രനിൽ ഇറങ്ങി പല പരീക്ഷണങ്ങളും നടത്തി. 1969 ൽ തുടങ്ങിയ ഈ ദൗത്യം 1972 ആയപ്പോൾ അമേരിക്ക അവസാനിപ്പിച്ചു. അതിനു ശേഷം ശാസ്ത്രം ഇത്രകണ്ട് വളർന്നിട്ടും ഇതുവരെ അമേരിക്കയോ അല്ലെങ്കിൽ മറ്റൊരു രാജ്യമോ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുവാൻ താല്പര്യം കാണിച്ചിട്ടില്ല. ഇതെല്ലാം കൊണ്ട് തന്നെ മനുഷ്യ രാശിയിലെ ഏറ്റവും വലിയ നുണയാണ് ഈ ചന്ദ്ര യാത്ര എന്ന് പറയേണ്ടി വരും.
ലോക മഹായുദ്ധങ്ങൾ അവസാനിച്ചതിന് ശേഷം ഉണ്ടായ ശീതയുദ്ധത്തിന്റെ ഭാഗമായി അമേരിയ്ക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ നിലനിന്ന കടുത്ത മത്സരം ആണ് ഇതിന്റെ പശ്ചാത്തലം. Space race എന്നാണ് ഈ മത്സരം വിശേഷിപ്പിക്കപ്പെടുന്നത്. ആദ്യത്തെ കൃത്രിമ സാറ്റലൈറ്റ്, ആദ്യത്തെ ബഹിരാകാശ സഞ്ചാരി, ആദ്യ വനിതാ സഞ്ചാരി എന്നിങ്ങനെ നിര്‍ണായകമായ ബഹിരാകാശ നേട്ടങ്ങളെല്ലാം സോവിയറ്റ് യൂണിയൻ തന്നെ സ്‌കോര്‍ ചെയ്തു. ഇതൊക്കെ കണ്ട അമേരിക്കൻ ഭരണ കൂടത്തിന്റെ ഉറക്കം നഷ്ടമായി. ബഹിരാകാശത്തു മേൽക്കൈ നേടാൻ അവർ നടത്തിയ എല്ലാ ശ്രമങ്ങളും അമ്പേ പരാജമായി. സ്പുട്‌നിക് എന്ന ചെറുപേടകം ആകാശത്തെത്തുകയും പ്രോജക്റ്റ് വാന്‍ഗാര്‍ഡ് എന്ന അമേരിയ്ക്കന്‍ ദൗത്യത്തിലെ ആദ്യ രണ്ട് വിക്ഷേപണങ്ങളും പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അമേരിക്കയില്‍ പരക്കെ ആശങ്കയുടേയും ഭയത്തിന്റേയും ഒരു സാഹചര്യം നിലവില്‍ വന്നിരുന്നു.
ഈ സാഹചര്യത്തില്‍ എങ്ങനെയും റഷ്യയെ മലര്‍ത്തിയടിക്കാനായി അമേരിക്ക കണ്ട മാര്‍ഗമാണ് ചന്ദ്രനില്‍ ആളെ ഇറക്കുക എന്നത്. 1960ന്റെ തുടക്കത്തിലാണ് യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡി നാസയിലെ ശാസ്ത്രജ്ഞരോട് ഒരു സ്വപ്നം പങ്കു വെച്ചത്. വെറും പത്തു വർഷത്തിനുള്ളിൽ നീൽ ആം സ്‌ട്രോങിനെ ചന്ദ്രനിൽ ഇറക്കി അമേരിക്ക ലോകത്തിനെ ഞെട്ടിച്ചു. അതോടെ ബഹിരാകാശ മത്സരത്തിൽ എല്ലാവരെയും ഒറ്റയടിക്ക് അമേരിക്ക പിന്നിലാക്കി.
എന്നാൽ 1967-ലെ ആദ്യദൗത്യത്തില്‍ കനത്ത തിരിച്ചടിയാണ് അപ്പോളോ നേരിട്ടത്. പറക്കുന്നതിന് ഒരു മാസം മുന്നേ അപ്പോളോ-1 യാത്രികര്‍ തങ്ങളുടെ പറക്കല്‍, സിമുലേറ്ററിന്റെ സഹായത്തോടെ പരിശീലിക്കുകയായിരുന്നു. എന്നാൽ പേടകം പൊട്ടിത്തെറിച്ചു മൂന്നു യാത്രികരും ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. അതിനു ശേഷം അപ്പോളോ 4, 5, 6 ദൗത്യങ്ങള്‍ മനുഷ്യരെ ഉള്‍പ്പടുത്താതെയുള്ള പരീക്ഷണപ്പറക്കലുകള്‍ ആയിരുന്നു. ഒന്നാം ദൗത്യത്തിന് ശേഷം വന്ന മാറ്റങ്ങളൊക്കെ ഈ പറക്കലുകളില്‍ പരീക്ഷിക്കപ്പെട്ടു.
മനുഷ്യര്‍ ഉള്‍പ്പെട്ട ആദ്യ ദൗത്യമായ അപ്പോളോ-7 1968 ഒക്ടോബറില്‍ നടന്നു. അത് ഭൂമിയ്ക്ക് ചുറ്റുമുള്ള ഓര്‍ബിറ്റില്‍ പറന്നശേഷം തിരിച്ചിറങ്ങി. തൊട്ടടുത്ത ഡിസംബറില്‍ പുറപ്പെട്ട അപ്പോളോ-8 ലെ യാത്രികരാണ് ആദ്യമായി ചന്ദ്രന് ചുറ്റുമുള്ള ഓര്‍ബിറ്റില്‍ എത്തിയത്. ആറ് ദിവസം നീണ്ടുനിന്ന ആ ദൗത്യത്തില്‍ മൂന്ന് യാത്രികര്‍ പത്ത് തവണ ചന്ദ്രനെ വലം വെച്ചു. പ്രധാനമായും കമാന്‍ഡ് മോഡ്യൂളിന്റെ പ്രവര്‍ത്തനം പരിശീലിക്കലായിരുന്നു അവരുടെ ഉദ്ദേശ്യം.അതിനു ശേഷമാണ് 1969ൽ ആദ്യമായി മനുഷ്യനെ അമേരിക്ക ചന്ദ്രനിൽ ഇറക്കുന്നത്.
അവസാനത്തെ ചന്ദ്ര യാത്ര പരാജമായതിനെ തുടർന്നു അമേരിക്ക ഈ യാത്ര പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ചന്ദ്രനിൽ നിന്നും നേടാൻ ഉള്ളത് മുഴുവൻ തങ്ങൾ നേടി എന്നാണ് അമേരിക്ക ലോകത്തോട് അന്ന് വിളിച്ചു പറഞ്ഞത്. എന്നാൽ കാലം കഴിഞ്ഞപ്പോൾ ഈ യാത്രകൾ കള്ളമാണ് എന്ന് പറഞ്ഞു ധാരാളം പേർ രംഗത് വന്നു.
ചന്ദ്രനിൽ നിന്നും കൊണ്ട് വന്ന തെളിവുകൾ പോലും വ്യാജമാണ് എന്ന് അവർ പറഞ്ഞു. പ്രമുഖ ചലച്ചിത്ര സ്റ്റുഡിയോ ആയ വാൾട് ഡിസ്‌നിയുമായി ചേർന്ന് അമേരിക്കൻ ഭരണ കൂടം നടത്തിയ നാടകമാണ് ഈ യാത്ര എന്നും ആരോപണം ഉണ്ട്. സ്റ്റാൻലി കൂബ്രിക്ക് എന്ന ഹോളിവുഡ് സംവിധായകൻ ആണ് ഇതിനു അമേരിക്കൻ സർക്കാരിനെ സഹായിച്ചത് എന്നും പറയപ്പെടുന്നു. യാത്ര കള്ളമാണ് എന്ന് പറയുന്നുള്ള ചില കാരണങ്ങൾ.
വായു ഇല്ലാത്ത ഗ്രഹമാണ് ചന്ദ്രൻ അപ്പോൾ അവിടെ കാറ്റും കാണില്ല. എന്നാൽ അമേരിക്ക തന്നെ പുറത്തു വിട്ട ചിത്രങ്ങളിൽ അമേരിക്കൻ കൊടി പാറിപ്പറക്കുന്നതായി കാണാം.(ഇതിന്റെ ന്യായീകരണങ്ങൾ ഏറെയുണ്ട് അറിയാവുന്നവർ കമന്റ് ഇടുക)
അതുപോലെയാണ് നക്ഷത്രങ്ങൾ. പുറത്തു വിട്ട ചിത്രങ്ങളിൽ ഒന്നിലും നക്ഷത്രങ്ങൾ കാണുവാൻ ഇല്ല. അതിനു പലരും നൽകുന്ന മറുപടി. പകൽ സമയമാണ് അമേരിക്ക ചന്ദ്രനിൽ ഇറങ്ങിയത് എന്ന്. എന്നാൽ ആദ്യ യാത്രയിൽ മാത്രമല്ല അതിനു ശേഷംപോലും പോയ ഒന്നിലും നക്ഷത്രങ്ങൾ ഇല്ല എന്നത് എന്ത് പറയണം. ഇപ്പോൾ പകൽ ആണ് പോയത് എന്ന് സമ്മതിച്ചാലും. കുറച്ചു ഭാഗത്തു മാത്രം വെളിച്ചവും അതിനു ശേഷം ഇരുട്ടും എങ്ങനെ കാണുവാൻ സാധിക്കും. അതും ചിത്രങ്ങളിൽ വളരെ ഷാർപ്പ് ആയിട്ടാണ് അഗ്ര ഭാഗങ്ങൾ കാണുന്നത്. നമ്മൾ ഒരു മരുഭൂമിയിലോ സമതല പ്രദേശത്തോ പകൽ പോയി നിന്ന് ഒരു ചിത്രം എടുത്താൽ കാണുന്നത് പോലെ അല്ല ചദ്രനിലെ ചിത്രങ്ങൾ.
അതുപോലെ ചിത്രങ്ങളിലെ സൂര്യ പ്രകാശത്തിന്റെ നിഴലുകൾ ഓരോ പല വഴിക്കാണ് എന്ന് സൂക്ഷമമായി പരിശോധിച്ചാൽ അറിയുവാൻ കഴിയും. അതുപോലെ തന്നെ റേഡിയേഷൻ. ശൂന്യാകാശത്തിലെ റേഡിയേഷൻ താങ്ങുവാൻ മനുഷ്യ ശരീരത്തിന് കഴിയില്ല എന്നും ആരോപണങ്ങൾ ഉണ്ട്. അമേരിക്ക അതിനായി പ്രത്യേക തരാം വസ്ത്രങ്ങൾ രൂപ കൽപ്പന ചെയ്തു എന്നാണ് പറയപ്പെടുന്നത്.
ഭൂമിയിലെ അന്തരീക്ഷമല്ല ചന്ദ്രനിൽ. അപ്പോൾ പിന്നെ ചിത്രങ്ങൾ പകർത്തുവാനുള്ള ക്യാമറയും ഫിലിമും എങ്ങനെ അവിടത്തെ അന്തരീക്ഷത്തിൽ പ്രവർത്തിച്ചു. അന്നത്തെ കാലത്തു ഫിലിമിൽ ആയിരുന്നു എല്ലാം പകർത്തിയിരുന്നത്. മെമ്മറി കാർഡ് ഹാർഡ് ഡിസ്ക് ഇവയൊന്നും രംഗത് വന്നിരുന്നില്ല. അതുപോലെ തന്നെ ഹാർഡ് ഡിസ്ക്. എത്രയോ എം ബി മാത്രമായിരുന്നു ആദ്യകാല ഹാർഡ് ഡിസ്‌ക്കുകളുടെ മെമ്മറി അപ്പോൾ പിന്നെ ഇത്രമാത്രം വിവരങ്ങൾ ചന്ദ്രനിൽ നിന്നും എങ്ങനെ ശേഖരിച്ചു അയക്കുവാൻ പേടകങ്ങൾക്ക് കഴിഞ്ഞു.
കൊടക് കമ്പനി പ്രത്യേകം ഫിലിമും സോണി പ്രത്യേകം ക്യാമറയും നാസക്ക് വേണ്ടി രൂപ കൽപ്പന ചെയ്തിരുന്നു എന്ന് പറയുന്നുണ്ട് പക്ഷെ വിശ്വസിക്കാൻ പറ്റുന്ന ഒന്നല്ല. കാരണം ഇപ്പോൾ ഉള്ള ഒരു ഐ ഫോണിന്റെ ഏറ്റവും കൂടിയ മോഡലിൽ ഉള്ളതിന്റെ പകുതി ഫെസിലിറ്റി ആ സമയത് നാസയുടെ പക്കൽ ഇല്ലായിരുന്നു എന്നാണ് ഇതിനെ എതിർക്കുന്നവർ പറയുന്നത്. അതുപോലെ തന്നെ ചന്ദ്രനിൽ നിന്നും കൊണ്ട് വന്നു എന്ന് പറയപ്പെടുന്ന തെളിവുകൾ എല്ലാം തന്നെ നാസയുടെ കയ്യിൽ ഇരുന്നു തന്നെ നശിച്ചു എന്നും. ഇത് സൂക്ഷിച്ചിരുന്ന മുറി മുഴുവനായി കത്തിപ്പോയി എന്നും പറയപ്പെടുന്നുണ്ട്. ചന്ദ്രനിൽ നിന്നും കണ്ടെടുത്തു എന്ന് പറയപ്പെടുന്ന കല്ലുകൾ ഉൽക്കാ താപനത്തിന്റെ ഫലമായി ഭൂമിയിൽ നിന്ന് തന്നെ കണ്ടെത്തിയതാണ് എന്നും ആക്ഷേപം ഉണ്ട്.
അവസാനമായി : ഈ വര്ഷം മാർച്ചു മാസം അലബാമയിലെ നാഷണല്‍ സ്‌പേസ് കൗണ്‍സിലിന്റെ അഞ്ചാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരുന്നു. 2024ല്‍ ചന്ദ്രനിലെ ദക്ഷിണാര്‍ധഗോളത്തില്‍ മനുഷ്യനെ ഇറക്കണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നു എന്നാണ് മൈക്ക് പറഞ്ഞത്.
2028ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന നാസയുടെ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാക്കുന്നതാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ പ്രഖ്യാപനം. പ്രസിഡൻറിൻറെ പ്രഖ്യാപനം വരുന്നതിനും ആഴ്ച്ചകള്‍ക്ക് മുമ്പാണ് 2028ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുമെന്ന് നാസ അറിയിച്ചത്. നാസയുടെ ഈ കണക്കുകൂട്ടലില്‍ നിന്നും നാല് വര്‍ഷം ഒറ്റയടിക്ക് കുറക്കുകയാണ് അമേരിക്കന്‍ ഭരണകൂടം ചെയ്തത്.
എന്നാൽ അത്രയ്ക്ക് എളുപ്പമല്ല ഇപ്പോൾ നാസയുടെ നില. സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റിനെയും ഒറിയോണ്‍ ബഹിരാകാശ ക്യാപ്‌സ്യൂളിനേയും അടിസ്ഥാനമാക്കിയുള്ളതാണ് നാസയുടെ ചാന്ദ്ര ദൗത്യ പദ്ധതികള്‍. എസ്എല്‍എസ് റോക്കറ്റിന്റെ നിര്‍മാണഘട്ടങ്ങള്‍ പലപ്പോഴും നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ പോലും നാസക്ക് ഇപ്പോൾ കഴിയുന്നില്ല. ഭാരതം ഈ മേഖലയിൽ പല പുതിയ വാതിലുകളും തുറക്കുന്ന സമയവും ചന്ദ്രനിലേക്ക് ആളില്ലാ ദൗത്യം അയക്കാനായി ഇപ്പോഴും എസ്എല്‍എസ് റോക്കറ്റ് പ്രാപ്തമായിട്ടില്ലെന്ന് അടുത്തിടെയാണ് നാസ ഏറ്റുപറഞ്ഞത്.
കഴിഞ്ഞില്ല ലോകം ഇത്രകണ്ട് പുരോഗമിച്ചിട്ടും നാസയുടെ ഒറിയോണ്‍ പര്യവേഷണ വാഹനത്തേയും യൂറോപ്യന്‍ സര്‍വ്വീസ് മോഡ്യൂളിനേയും ഒരുമിച്ച് ബഹിരാകാശത്തെത്തിക്കാന്‍ ശേഷിയുള്ള ഒരൊറ്റ റോക്കറ്റും നിലവിലില്ല എന്നതാണ് വസ്തുത. ഒറിയോണിനെയും ഇഎസ്എമ്മിനേയും ബഹിരാകാശത്തെത്തിക്കുന്നതിനും തുടര്‍ന്ന് ചന്ദ്രനിലേക്ക് നയിക്കുന്നതിനും രണ്ട് കൂറ്റന്‍ റോക്കറ്റുകളുടെ ആവശ്യം വേണ്ടി വരും. ഇതൊന്നും ഇപ്പോൾ നാസയുടെ പക്കൽ ഇല്ല എന്നതാണ് സത്യം.
ശാസ്ത്രം ഒട്ടും പുരോഗമിക്കാത്ത കാലത്തിൽ വെറും ഒൻപതു വർഷങ്ങൾ കൊണ്ട് മനുഷ്യനെ ചന്ദ്രനിൽ ഇറക്കിയ നാസയാണ് സാധാരണക്കാരന്റെ വിരൽ തുമ്പിൽ പോലും ടെക്നൊളജി വിളയാടുന്ന ഈ കാലത്തിൽ വീണ്ടും മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്നതിനു പത്തു വർഷം ആവശ്യപ്പെടുന്നത്. ഇതിൽ നിന്നൊക്കെ വ്യക്തമാകുന്ന ഒന്നാണ് ഞാൻ ഈ ലേഖനത്തിന്റെ തലക്കെട്ടായി കൊടുത്തിട്ടുള്ളത്.