ദമ്പതിമാര്‍ക്ക് നടുറോഡില്‍ മര്‍ദ്ദനം ; വീഡിയോ പ്രചരിച്ചതോടെ കേസെടുത്തു പോലീസ്
വയനാട്ടില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാര്‍ക്ക് നടുറോഡില്‍ വച്ച് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു. അമ്പലവയല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ഇവരെ മര്‍ദിച്ചതെന്നാണ് സൂചന. സ്ഥലം കാണാനെത്തിയ ദമ്പതികളെ ഓട്ടോ ഡ്രൈവറായ സജീവാനന്ദന്‍ എന്നയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിക്കുനേരെ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു.
ദമ്പതികളെ മര്‍ദ്ദിക്കുന്നത് കണ്ടുനിന്നവരാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്.
സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിരുന്നില്ല എന്നാല്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതുപോലെ സംഭവത്തില്‍ കേസെടുക്കാന്‍ വനിതാ കമ്മീഷനും പൊലീസിന് നിര്‍ദേശം നല്‍കി. സ്ത്രീയെ മര്‍ദിച്ച സംഭവം അപലപനീയമാണെന്നും ശക്തമായ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.
ദമ്പതിമാരെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാനാകില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.