അഞ്ചു ദിവസമായി മഴ തോരാതെ വടക്കന്‍ കേരളം
അഞ്ചുദിവസമായി തുടരുന്ന മഴയില്‍ വടക്കന്‍ കേരളത്തില്‍ ജന ജീവിതം താറുമാറാക്കി. അഞ്ചാം ദിവസവും മഴ ശക്തമായതോടെ കാസര്‍ഗോഡ് മധുവാഹിനി പുഴ കരകവിഞ്ഞൊഴുകി.
ഇതേ തുടര്‍ന്ന് പുഴയോരത്തെ വീടുകള്‍ അപകടാവസ്ഥയിലാണ്. അധികൃതര്‍ ഇടപെട്ട് മൂന്നു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഈ മാസം 19 ന് തുടങ്ങിയ മഴയാണ് ഇപ്പോഴും തകര്‍ത്ത് പെയ്യുന്നത്.
കാഞ്ഞങ്ങാട്, നീലേശ്വരം, പൂല്ലൂര്‍, പെരിയ, മധൂര്‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. കാഞ്ഞങ്ങാട് ബെല്ലാ സ്‌കൂളിലും ചെങ്കളയിലും പുതിയ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി.
കണ്ണൂര്‍ ഇരിട്ടി മണിക്കടവില്‍ ഇന്നലെ ജീപ്പ് മറിഞ്ഞ് കാണാതായ ലതീഷിന്റെ മൃതദേഹം ഇന്ന് കണ്ടെടുത്തു. കണ്ണൂര്‍ തവകരയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ച 85 പേര്‍ ഇപ്പോഴും ക്യാമ്പുകളില്‍ തന്നെ തുടരുകയാണ്.
മഴ ശക്തമായതോടെ കോഴിക്കോട് കൊയിലാണ്ടിയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. 89 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലകളിലേക്കുളള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വയനാട്ടിലും മലപ്പുറത്തും മഴ പെയ്യുന്നുണ്ടെങ്കിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.