കുട്ടി ഫ്രോക്ക് ഇട്ടു ; നടി മീരാ നന്ദന് നേരെ സൈബര്‍ ആങ്ങളമാരുടെ ആക്രമണം
സദാചാര ഞരബു രോഗത്തിന്റെ ഏറ്റവും കൂടിയ ഇനങ്ങള്‍ കാണണമെങ്കില്‍ ഫേസ്ബുക്കില്‍ ഏതെങ്കിലും നടിമാരുടെയോ സെലിബ്രറ്റികളുടെയോ പേജിലോ പ്രൊഫൈലിലോ വരുന്ന പോസ്റ്റുകളുടെ കമന്റ് വായിച്ചാല്‍ മതി. സ്ത്രീകള്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രധാരണം ചെയ്താല്‍ സുനാമിയും ഭൂകമ്പവും ഒരുമിച്ചു ഉണ്ടാകും എന്നാണ് ഇവരുടെ മനസ്ഥിതി.
അതുകൊണ്ടു തന്നെ നാട്ടിലുള്ള സ്ത്രീകളെ എല്ലാം മാന്യമായ രീതിയില്‍ വസ്ത്രം ഉടുപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന കുറെ സദാചാര ആങ്ങളമാര്‍ ഉണ്ട്. ഇങ്ങനെ ഉള്ളവര്‍ക്ക് മരുന്ന് കണ്ടുപിടിച്ചിരുന്നു എങ്കില്‍ നന്നായിപ്പോയേനെ എന്ന് ആരും ആഗ്രഹിച്ചു പോകും. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത രീതിയില്‍ ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അവരെ ആക്രമിച്ചു തെറി വിളിച്ചു അപവാദം പറഞ്ഞു കുറ്റപ്പെടുത്തി കുറെ കമന്റ് ഇട്ടാല്‍ മാത്രമേ ഇവര്‍ക്ക് ഉറക്കം വരു.
അത്തരത്തില്‍ അവസാനമായി ഇവരുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് നടിയും അവതാരകയുമായ മീരാ നന്ദന്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരയിപ്പോള്‍. ചുവന്ന നിറമുള്ള ഫ്രോക്ക് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത താരത്തിന് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.
എന്നാല്‍ അതിന് ചുട്ട മറുപടിയുമായാണ് മീര രംഗത്തെത്തിയിരിക്കുന്നത്. തന്റെ വസ്ത്രത്തിന്റെ പേരില്‍ പലരും തന്നെ സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കുന്നു. വിമര്‍ശനമോ നെഗറ്റീവ് ഫീഡ്ബാക്കോ എന്തുമായിക്കോട്ടെ പക്ഷേ എന്റെ സ്വകാര്യ ജീവിതത്തില്‍ അതിക്രമിച്ച് കയറി, വ്യക്തിപരമായ അതിര്‍വരമ്പുകള്‍ ലംഘിക്കരുതെന്ന് മീര നന്ദന്‍ വ്യക്തമാക്കി.
ചില ആളുകള്‍ പറയുന്നപോലെ അത്ര ചെറിയതോ, അത്ര വലിയതോ ആയ വസ്ത്രമല്ല അത്. ഇന്ത്യന്‍ വസ്ത്രങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്നയാളാണ് താന്‍. വസ്ത്രധാരണത്തിന്റെ പേരില്‍ ഒരാളെ വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും മീര നന്ദന്‍ വ്യക്തമാക്കി. എന്റെ ജീവിതം എന്റേത് മാത്രമായി ജീവിക്കാന്‍ അനുവദിച്ചാല്‍ നന്നായിരിക്കുമെന്നും മീര ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി.