യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ; രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി
യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ മുതിര്‍ന്ന നേതാക്കളെ പോലീസ് അറസ്‌റ് ചെയ്തു നീക്കി. രാവിലെ ആറു മണിക്ക് ആരംഭിച്ച ഉപരോധം ഉച്ചക്ക് സമാപിച്ചു. മനുഷ്യത്വം മരവിച്ച സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത നേതാക്കള്‍ കുറ്റപ്പെടുത്തി.
ഉപരോധത്തിനൊടുവില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധത്തില്‍ തലസ്ഥാന നഗരം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ച നിലയിലായിരുന്നു. വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടത് കാരണം ഇടറോഡുകളില്‍ പോലും ട്രാഫിക്ക് കുരുക്ക് ഉണ്ടായി.
സെക്രട്ടേറിയറ്റിന് മുന്നിലൂടെ കടന്നു പോകുന്ന മന്ത്രിമാരുടെ വാഹനങ്ങള്‍ തടഞ്ഞുവയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയത്. സെക്രട്ടേറിയറ്റിലേക്കുള്ള മുഴുവന്‍ റോഡുകളും പൊലീസ് അടച്ചതിനാല്‍ ആണ് നഗരം മുഴുവന്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടത്.