കശ്മീര്‍ ; കുപ്പുവാരയില്‍ പാക് വെടിവെപ്പില്‍ സൈനികന് വീരമൃത്യു

ജമ്മു-കശ്മീരിലെ കുപ്വാരയില്‍ പാക്കിസ്ഥാന്‍ പട്ടാളം നടത്തിയ വെടിവയ്പില്‍ ഇന്ത്യന്‍ സൈനികനു വീരമൃത്യു. 57 കാരനായ ലാന്‍സ്‌നായിക്ക് രജേന്ദ്ര സിംഗാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

പാക് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ രജേന്ദ്ര സിംഗിനെ സമീപത്തുള്ള സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് കുപ്വാരയിലെ മാച്ചില്‍ സെക്ടറിറില്‍ വെപ്പ് നടത്തുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയതെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.

പാക് ആക്രമണത്തെ തുടര്‍ന്ന ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും സൈനിക വക്താവ് അറിയിച്ചു.

അതേസമയം, ജമ്മു-കശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ 2 ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.