ഒ എന്‍ സി പി കുവൈറ്റ് – ഉഴവൂര്‍ വിജയന്‍ അനുസ്മരണം

എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടും,കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനും, സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറിയും ,പ്രമുഖ ഗാന്ധിയനുമായിരുന്ന ശ്രീ ഉഴവൂര്‍ വിജയന്റെ രണ്ടാം ചരമവാര്‍ഷികം ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് കമ്മിറ്റി ആചരിച്ചു.

അബു ഹലീഫ എസ് വി ഹാളില്‍ നടന്ന പരിപാടിയില്‍ ഓവര്‍സീസ് എന്‍ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സീസ് അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ഞേരി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സൂരജ് പോണത്ത് സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഓം പ്രകാശ്, ,ജോഫി ജോണ്‍, എന്നിവര്‍ക്കൊപ്പം ശ്രീ ബിന്‍ ശ്രീനിവാസന്‍, മാക്‌സ് വെല്‍ ഡിക്രൂസ് , രവി മനയത്ത്, മാത്യു വാലയില്‍ എന്നിവര്‍പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.തന്റെ നിലപാടുകളും ആശയങ്ങളും നര്‍മ്മത്തിലൂടെ പൊതു സമൂഹത്തിലും വേദികളിലും അവതരിപ്പിച്ച് ജനങ്ങളെ പ്രസംഗത്തിലൂടെ ആകര്‍ഷിച്ച് രാഷ്ടീയ പ്രവര്‍ത്തനം നടത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം.കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങു ടെ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവിന്റെ വിയോഗം എന്‍ സി പി ക്കാര്‍ക്കും, പൊതു സമൂഹത്തിനും ഒരു തീരാ നഷ്ടം തന്നെയാണെന്ന് ബാബു ഫ്രാന്‍സിസ് അനുസ്മരിച്ചു.