പേടിക്കേണ്ടത് എസ്എഫ്‌ഐയെ എന്ന് ആഞ്ഞടിച്ച് എഐഎസ്എഫ്
എസ്എഫ്‌ഐക്കെതിരെ വിമര്‍ശനവുമായി എഐഎസ്എഫ്. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് എസ്എഫ്‌ഐക്കെതിരെരൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉണ്ടായിരിക്കുന്നത്. ക്യാമ്പസുകളില്‍ സംഘടനാ സ്വാതന്ത്ര്യം നല്‍കാത്തത് എസ്എഫ്‌ഐയാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. കെഎസ്‌യുവില്‍ നിന്നോ എബിവിപിയില്‍ നിന്നോ ക്യാമ്പസുകളില്‍ എഐഎസ്എഫിന് പ്രശ്‌നങ്ങളുണ്ടാകുന്നില്ലെന്നും ജില്ലാ സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു.
എസ്എഫ്‌ഐയില്‍ നിന്നാണ് എഐഎസ്എഫിന് അധികം പ്രശ്‌നം ക്യാമ്പസുകളില്‍ നേരിടുന്നതെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ എഐഎസ്എഫ് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോളത്തെ സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
സമാനമായ വിമര്‍ശനം എഐഎസ്‌ഐഎഫിന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും ഉയര്‍ന്നിരുന്നു. പല ക്യാമ്പസുകളിലെയും എസ്എഫ്‌ഐ നേതാക്കള്‍ എഐഎസ്എഫ് നേതാക്കളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണെന്നും. പലയിടത്തും എഐഎസ്എഫിന് നോമിനേഷന്‍ പോലും നല്‍കാനാകാത്ത അവസ്ഥയാണെന്നും കണ്ണൂര്‍ ജില്ലാ ഘടകത്തിന്റെ പ്രവര്‍ത്തന റിപ്പോട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.