ബിനോയി കോടിയേരിക്ക് നാളെ അഗ്‌നി പരീക്ഷ ; ഡിഎന്‍എ ടെസ്റ്റ് നാളെ
പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ ബിനോയ് ഡിഎന്‍എ പരിശോധനക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നാളെത്തന്നെ രക്തസാമ്പിളുകള്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് ഡിഎന്‍എ ടെസ്റ്റിന് കോടതി ഉത്തരവിട്ടത്.
ബീഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡന പരാതിയില്‍ മുംബൈ ഓഷിവാര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് പരിഗണിക്കണവേയാണ് ബിനോയ് ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് കോടതി ഉത്തരവിട്ടത്. നാളെത്തന്നെ രക്തസാമ്പിളുകള്‍ നല്‍കാന്‍ ബിനോയിയോട് പറഞ്ഞ കോടതി രണ്ടാഴ്ച്ചക്കുളളില്‍ ഡിഎന്‍എ പരിശോധന ഫലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
പരിശോധനഫലം മുദ്രവെച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണം. പരിശോധനയ്ക്ക് തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയ് കോടതിയെ അറിയിച്ചു.
ഇതുവരെ രക്ത സാമ്പിള്‍ നല്‍കാതെ ബിനോയ് മുന്‍കൂര്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകന്‍ കോടതില്‍ വാദിച്ചത്.
അതിനിടെ ബിനോയ് കോടിയേരിയും കുട്ടിയും ഒന്നിച്ചുള്ള ഫോട്ടോകളടക്കം പുതിയ തെളിവുകള്‍ സത്യവാങ്മൂലത്തിനൊപ്പം യുവതിയുടെ അഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ബിനോയ് കോടിയേരിയുടെ ആവശ്യം. അതുപോലെ ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണവും യുവതി തെളിവായി നല്‍കിയിരുന്നു.
ഡിഎന്‍എ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജിയില്‍ കോടതി അന്തിമ തീരുമാനം എടുക്കുക.