അടിച്ചു പാമ്പായി പോലീസുകാരന് ഫ്രഞ്ച് കിസ് നല്‍കിയ യുവാവ് അറസ്റ്റില്‍ (വീഡിയോ)

മദ്യപിച്ച് ബോധരഹിതനായ സമയത്ത് ഒരു കിസ് കൊടുത്തതിന്റെ പേരില്‍ നൂലാമാലകളില്‍ കുടുങ്ങിയിരിക്കുകയാണ് ഭാനു എന്ന യുവാവ്. ഹൈദരാബാദ് സ്വദേശിയായ പി ഭാനു എന്ന ഇരുപത്തിയെട്ടുകാരനാണ് പണി ചോദിച്ച് വാങ്ങിയത്. നല്ലുഗുണ്ടയിലെ തെരുവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബൊനാലു ആഘോഷം അടിച്ചു പൊളിച്ച സമയമാണ് ഭാനു പരിപാടി ഒപ്പിച്ചത്.

ഘോഷയാത്രയില്‍ ഭാനുവും കൂട്ടുകാരനും ഡ്രമ്മുകളുടെ താളത്തിനൊപ്പം ആടിപ്പാടി. ഇതിനിടെ മദ്യപിച്ചിരുന്ന ഭാനു വഴിയില്‍ നിന്ന പൊലീസുകാരനെ തടഞ്ഞു. തുടര്‍ന്ന് കെട്ടിപ്പിടിച്ച ശേഷം പൊലീസുകാരന് പരസ്യമായി ചുണ്ടില്‍ തന്നെ ഒരു ചുംബനം അങ്ങ് നല്‍കി. സംഭവം നടന്നു കുറച്ചു കഴിഞ്ഞ ഉടന്‍ ഭാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡ്യട്ടിയിലുള്ള പൊലീസുകാരനെ അതില്‍ നിന്ന് തടയുക, മോശമായി പെരുമാറുക എന്നീ വകുപ്പുകള്‍ ഉപയോഗിച്ചാണ് നല്ലുഗുണ്ട പൊലീസ് ഭാനുവിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയായിരുന്നതിനാല്‍ ആ സമയത്ത് താന്‍ എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഭാനുവിന്റെ വാദം. എന്തായാലും വീഡിയോ ഇപ്പോള്‍ വൈറല്‍ ആയി കഴിഞ്ഞു. മുത്തം കിട്ടിയത് ഒരു വനിതാ പോലീസിനു ആകാത്തത് ഭാഗ്യമായി എന്നാണ് ചിലര്‍ കമന്റ് ഇട്ടത്.