സുരേഷ് കുമാറിന് ലാല്‍ കെയെര്‍സ് സമാഹരിച്ച ചികിത്സാധനസഹായം കൈമാറി

ലാല്‍ കെയെര്‍സ് ബഹ്റൈന്‍ നടത്തി വരുന്ന പ്രതിമാസ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തെ സഹായം കൈമാറി. കാല്‍മുട്ടിന് ടൂമര്‍ ബാധിച്ചു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന കൊല്ലം സ്വദേശി സുരേഷ് കുമാറിനു ബഹ്റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ സമാഹരിച്ച ചികിത്സാധനസഹായം എക്‌സിക്യു്ട്ടീവ് മെമ്പര്‍ രഞ്ജിത് ലാല്‍ നേരിട്ട് കൈമാറി.

സുരേഷിന് വേണ്ടി ചികിത്സാഫണ്ട് സമാഹരണം തുടരുന്ന തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ചികിത്സയ്ക്ക് സുമനസ്സുകളുടെ കനിവ് തേടിക്കൊണ്ടിരിക്കുകയാണ് ഈ കുടുംബം. സഹായം എത്തിക്കാന്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക +91-9020861494.