മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസായി
എതിര്‍പ്പുകള്‍ക്കിടയിലും മുത്തലാഖ് നിരോധന ബില്‍ രാജ്യ സഭയില്‍ പാസായി. 86 നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്‍ പാസായതോടെ മുത്തലാഖ് ചൊല്ലിയാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തും. ഇതിനു പുറമേ മുത്തലാഖ് ചൊല്ലുന്നത് മൂന്നു വര്‍ഷത്തെ തടവും പിഴയും ലഭിക്കുന്ന കുറ്റവുമാണ്. ബില്‍ അവതരണത്തിനിടെ പ്രതിഷേധിച്ച് ജെഡിയു, അണ്ണാ ഡിഎംകെ എന്നീ കക്ഷികള്‍ സഭ വിട്ടു. ഇനി രാഷ്ട്രപതി കൂടി ഒപ്പു വെയ്ക്കുന്നതോടെ ബില്‍ നിയമമാകും.
എന്നാല്‍ 21ഓളം എംപിമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാത മാറി നിന്നു. എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍, പ്രഭൂല്‍ പട്ടേല്‍ എന്നിവര്‍ മുഖ്യമായും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.
ബിഎസ്പിയുടെയും അംഗങ്ങള്‍ ബില്ലിനെ പ്രതിഷേധിച്ച് സഭയില്‍ നിന്ന്
ഇറങ്ങി പോകുകയുണ്ടായി. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇന്ന് വിപ്പ് നല്‍കിയിരുന്നില്ല.
അതേ സമയം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സര്‍ക്കാര്‍ സഭയില്‍ ബില്ല് പാസാക്കിയത്. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളുകയായിരുന്നു. മാത്രമല്ല, മുത്തലാഖ് ചൊല്ലുന്ന പുരുഷനെ ക്രിമിനല്‍ കുറ്റത്തിന്‍രെ പരിധിയില്‍ കൊണ്ടുവന്ന് ശിക്ഷിക്കണം എന്നുള്ള ബില്ലിലെ പരാമര്‍ശം പുനപരിശോധിക്കണമെന്നുള്ള കോണ്‍ഗ്രസിന്റെ ആവശ്യവും തള്ളുകയായിരുന്നു. ബില്ല് പാസാക്കിയത് സര്‍ക്കാറിനെ സംബന്ദിച്ച് വിജയമാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സഭയില്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്.മുസ്ലീം പുരുഷന് ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ആചാരമാണ് മുത്തലാഖ്. ബില്‍ നിയമമായി മാറുന്നതോടെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായി മാറും. നേരത്തെ ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ അവതരിപ്പിച്ചപ്പോള്‍ ബില്ലിനെ എതിര്‍ത്ത നിതീഷ് കുമാറിന്റെ ജനതാദള്‍, എഐഎഡിഎംകെ, തെലങ്കാന രാഷ്ട്രസമിതി എന്നീ കക്ഷികള്‍ രാജ്യസഭയില്‍ ബില്ലെത്തിയപ്പോള്‍ നിലപാട് മാറ്റി.