സ്പെഷ്യല്‍ വിഭവത്തിനു അയ്യര്‍ ചിക്കന്‍ എന്ന് പേര് നല്‍കി ; അവസാനം ഹോട്ടല്‍ ഉടമ മാപ്പ് പറഞ്ഞു

മധുരയില്‍ പ്രവര്‍ത്തിക്കുന്ന ‘മിലഗു’ എന്ന ഹോട്ടലാണ് ചിക്കന്‍ വിഭവത്തിന് ‘കുംഭകോണം അയ്യര്‍ ചിക്കന്‍’ എന്ന് പേര് നല്‍കി പുലിവാല് പിടിച്ചത്.

മാംസഭക്ഷണത്തിന് അയ്യര്‍ എന്ന് പേര് നല്‍കിയതാണ് വിവാദമായത്. ഇതിനെതിരെ ബ്രാഹ്മിന്‍സ് അസോസിയേഷന്‍സ് ഉള്‍പ്പെടെ രംഗത്തെത്തി. വിഭവത്തിന്റെ പേര് മാറ്റണമെന്ന ആവശ്യമാണ് പലരും മുന്നോട്ടുവെച്ചത്. ഇതോടെ പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയതില്‍ ക്ഷമാപണം നടത്തിയ ഹോട്ടല്‍ അധികൃതര്‍ ചിക്കന്‍ വിഭവത്തിന്റെ പേരും മാറ്റി.

സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെ സ്പെഷ്യല്‍ ചിക്കന്‍ വിഭവത്തിന് ‘കുംഭകോണം അയ്യര്‍ ചിക്കന്‍’ എന്ന പേര് നല്‍കിയത് മാറ്റുമെന്ന് ഹിന്ദുസംഘടനകള്‍ക്ക് ഹോട്ടലുടമ ഉറപ്പു നല്‍കി. മതവും ആഹാരവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്ന തരത്തിലുള്ള വിവാദങ്ങളാണ് കുറച്ചു നാളുകളായി നമ്മുടെ നാട്ടില്‍ കണ്ടു വരുന്നത്.