സൗജന്യ സ്തനാര്‍ബുധ നിര്‍ണ്ണയ ക്യാമ്പും മെഡിക്കല്‍ ബോധവല്‍ക്കണ ക്ലാസ്സും
ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്ററും, അഡ്മിന്‍സ് ഓഫ് ഹബ്ബ് കുവൈറ്റും ചേര്‍ന്നു ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറത്തിന്റെ സഹകരണത്തോടെ സൗജന്യമായി സംഘടിപ്പിക്കുന്ന സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പും, മെഡിക്കല്‍ ബോധവല്‍ക്കരണ ക്ലാസും 9 ആഗസ്റ്റ് 2019 ഉച്ചതിരിഞ്ഞ് രണ്ടു മണിമുതല്‍ ആറുമണിവരെ അബ്ബാസിയ അല്‍ഫോന്‍സ ഹാളില്‍ വെച്ച് നടക്കുന്നു. വളരെ പ്രയോജനപ്രദമായ ഈ ക്യാമ്പിലേക്ക് കുവൈറ്റിലെ എല്ലാം വനിതകളെയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.