സുഷമ സ്വരാജ് അന്തരിച്ചു

മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബി ജെ പി പ്രവര്‍ത്തകയുമായ സുഷമ സ്വരാജ് (67) അന്തരിച്ചു. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് സുഷമ സ്വരാജിനെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രാത്രി 11 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ആയിരുന്നു. 2014-ല്‍ മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് 2019-ല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മത്സരിച്ചിരുന്നില്ല. നേരത്തെ വാജ്പേയി സര്‍ക്കാരിലും മന്ത്രി ആയിരുന്നിട്ടുണ്ട്. 2009-14 കാലഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയപ്രവേശം. ഏഴ് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് അംഗമാണ്. വിദേശകാര്യ മന്ത്രിയായിരുന്ന സമയം വളരെയധികം ഗുണകരമായ നടപടികളിലൂടെ ഏവരുടെയും പ്രശംസ പല തവണ ഇവര്‍ നേടിയിരുന്നു.