രണ്ടു അവിച്ച മുട്ടയുടെ വില 1700 രൂപ ; ഓംലെറ്റിന് 850

സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കിയത് ഒന്നുമല്ല. നമ്മുടെ സാധാരണ കോഴിയിടുന്ന സാധാരണ മുട്ടയുടെ വില തന്നെയാണ്. മുംബൈയിലെ ഹൈ എന്‍ഡ് ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ ആണ് ഈ അത്ഭുത മുട്ട ഉള്ളത്. രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് 1700 രൂപയാണ് ഹോട്ടല്‍ ഈടാക്കിയത്. കാര്‍ത്തിക് ധര്‍ എന്ന വ്യക്തിക്കാണ് ഇത്തരത്തില്‍ ബില്ല് കിട്ടിയത്. ഇദ്ദേഹം ബില്ലടക്കം ട്വീറ്റ് ചെയ്തപ്പോഴാണ് ഈ വിവരം ജനശ്രദ്ധയില്‍ പെട്ടത്.

ഈയിടെയാണ് വാഴപ്പഴത്തിന് അമിത വില ഈടാക്കിയ സംഭവം രാജ്യമൊട്ടാകെ വന്‍വിവാദമായത്. ബോളിവുഡ് നടന്‍ രാഹുല്‍ ബോസിന്റെ പരാതിക്ക് പിന്നാലെ ഹോട്ടലിന് എക്സെസ് ആന്‍ഡ് ടാക്സേഷന്‍ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഹോട്ടലിന് 25000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഹോട്ടല്‍ സംഘടന ഭാരവാഹികള്‍ പ്രതികരിച്ചത്. ആ സംഭവത്തിന് ശേഷമാണ് വീണ്ടും വിവാദമുണ്ടാകുന്നത്.

നമുക്ക് പ്രതിഷേധിക്കാം?’ എന്നാണ് രാഹുല്‍ ബോസിനെ ട്വീറ്റില്‍ ടാഗ് ചെയ്ത കാര്‍ത്തിക്
ചോദിച്ചിരിക്കുന്നത്. ബില്ലില്‍ പുഴുങ്ങിയ മുട്ടയ്ക്കും ഓംലെറ്റിനും ഒരേ വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഹോട്ടല്‍ ഉടമകള്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പല ഹോട്ടലുകളും തോന്നുന്ന നിലയിലാണ് ആഹാരത്തിനു കാശ് ഈടാക്കുന്നത്. പലപ്പോഴും കഴിച്ചു കഴിഞ്ഞാകും ജനങ്ങള്‍ ഈ വില നിലവാരം അറിയുന്നത്. പലരും പറ്റിയ അബദ്ധം പുറത്തു പറയാത്തതാണ് കൊള്ള കൂടാന്‍ കാരണം.