സംഘടനകളെ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും തടയുന്ന നിലയില്‍ പ്രസ്താവനയുമായി മുഖ്യമന്ത്രി

മത രാഷ്ട്രീയ സംഘടനകളുടെ സഹായം തടയുന്ന നിലയില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രളയദുരിതബാധിതരെ സഹായിക്കാനായി പൊതുജനങ്ങള്‍ കാണിക്കുന്ന സന്നദ്ധത ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും എന്നാല്‍ സഹായിക്കാന്‍ താല്‍പര്യമുള്ള ചിലര്‍ പ്രത്യേക അടയാളങ്ങളോടെ എത്തുന്നുണ്ട്. അങ്ങനെ ക്യാമ്പിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രളയദുരിതബാധിതരെ സഹായിക്കാനായി പൊതുജനങ്ങള്‍ കാണിക്കുന്ന സന്നദ്ധത ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സഹായിക്കാന്‍ താല്‍പര്യമുള്ള ചിലര്‍ പ്രത്യേക അടയാളങ്ങളോടെ എത്തുന്നുണ്ട്. അങ്ങനെ ക്യാമ്പിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സേവാ ഭാരതി, മുസ്ലിം ലീഗ് ഇതര സംഘടനകള്‍ തങ്ങളുടെ സംഘടനാ ടീ ഷര്‍ട്ട് അടക്കമിട്ടാണ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുന്നത്. മാധ്യമങ്ങള്‍ പലതും ഇവരുടെ പ്രവര്‍ത്തനം വര്‍ത്തയാക്കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ അവരെ തടയുന്ന തരത്തിലുള്ള പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഈ ആപത് ഘട്ടത്തിലും മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത് എന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

എല്ലാ ക്യാമ്പുകളിലേക്കും ആവശ്യത്തിനുള്ള സാധനങ്ങള്‍ നല്‍കാന്‍ ജനം തയ്യാറാവകണം. അനാവശ്യ സാധനങ്ങള്‍ എത്തിക്കുന്നത് ഒഴിവാക്കണം. സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ ജില്ലാ കളക്ടര്‍മാരുമായി ബന്ധപ്പെടണം. ക്യാമ്പിനുള്ളില്‍ പോയി ആരെയും കാണരുത് എന്നും ചുമതലപ്പെടുത്തിയവര്‍ മാത്രമാകണം ക്യാമ്പില്‍ പ്രവേശിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കനത്ത മഴയില്‍ കുറവുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്കിലും രണ്ടു ദിവസംകൂടി ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മഴക്കെടുതിയും രക്ഷാപ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.