നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയിലേയ്ക്ക് പറക്കാം, അവസരമൊരുക്കി കൊച്ചി


കൊച്ചി: അമേരിക്കയും, യൂറോപ്പും, യുകെയും, ഓസ്ട്രേലിയയും, കാനഡയും ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും, സിംഗപ്പൂര്‍, ഇസ്രായേല്‍ എന്നു വേണ്ട നമ്മുടെ മാതൃരാജ്യമായ ഇന്ത്യയില്‍ പോലും മികച്ച നേഴ്‌സുമാര്‍ക്ക് നിരവധി തൊഴില്‍ അവസരങ്ങളാണ് വര്‍ഷാവര്‍ഷം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നഴ്‌സിംഗ് ജോലി സാധ്യത കണക്കിലെടുക്കുമ്പോള്‍ യൂറോപ്പിലെ ഏറ്റവും ശ്രദ്ധേയമായ രാജ്യമാണ് ജര്‍മനി.

നിരവധി തൊഴില്‍ സാധ്യതകളാണ് ജര്‍മനിയില്‍ നഴ്‌സുമാരെ കാത്തിരിക്കുന്നത്. ജര്‍മ്മനിയില്‍ ആരോഗ്യമേഖലയില്‍ ഒഴിവ് വന്നിരിക്കുന്ന തൊഴിലവസരങ്ങള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി നില്‍ക്കുന്ന കണക്കുകള്‍ ജര്‍മന്‍ സര്‍ക്കാര്‍ തന്നെ പുറത്ത് വിട്ടുകഴിഞ്ഞു. ഇതനുസരിച്ചു ആയിരകണക്കിന് തൊഴില്‍ അവസരങ്ങളാണ് നഴ്‌സിംഗ് മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം ജര്‍മന്‍ ഭാഷ സ്വായത്തമാക്കിയാലേ ജര്‍മനിയില്‍ ജോലിചെയ്യാന്‍ കഴിയു. ഭാഷയില്ലാതെ ജോലിയില്ല. ഇന്ത്യയില്‍ തന്നെ ജര്‍മന്‍ ഭാഷ പഠിച്ചു ചിലവുകള്‍ ഇല്ലാതെ തന്നെ ഒരാള്‍ക്ക് ജര്‍മനിയില്‍ ജോലി കണ്ടെത്താവുന്നതാണ്. എന്നാല്‍ അനുയോജ്യമായതും നിലവാരമുള്ളതുമായ പഠനസ്ഥലം കണ്ടെത്തി ബി ടു ലെവല്‍ ജര്‍മന്‍ പഠിക്കുക എന്നതു ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടാണ്. വളരെ കുറച്ചു സ്‌കൂളകളാണ് ഈ മേഖലയില്‍ ഇന്ത്യയില്‍ നഴ്‌സുമാരെ ഭാഷ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ബി ടു ലെവല്‍ ജര്‍മന്‍ ഇന്ത്യയില്‍ തന്നെ നേടിയെടുത്തു ജര്‍മനിയില്‍ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ്.

ഈ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഡാന്യൂബ് കരിയേഴ്‌സ് ബുഡാപെസ്റ്റിലെ സെമ്മല്‍വയ്‌സ് മെഡിക്കല്‍ യുണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ജര്‍മന്‍ പഠനവും യൂറോപ്പിലെ നഴ്‌സിംഗ് കെയര്‍ സിസ്റ്റവും കോര്‍ത്തിണക്കി 5 മാസത്തേയ്ക്കുള്ള ബ്രിഡ്ജ് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. യൂറോപ്പില്‍ എത്തി ജര്‍മന്‍ പഠിക്കാന്‍ കഴിയുകയും തുടര്‍ന്ന് ജര്‍മ്മനിയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്നതാണ് ഈ കോഴ്സിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

വിവിധരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു ഒരുമിച്ചു പഠിക്കാനുള്ള അവസരവും, നേറ്റീവ് സ്പീക്കര്‍ ആയിട്ടുള്ള ടീച്ചര്‍മാരുടെ സേവനവും ബുഡാപെസ്റ്റിലെ ജര്‍മന്‍ ഭാഷ പഠനത്തെ മികച്ച അനുഭവമാക്കാന്‍ ഓരോ ഇന്ത്യന്‍ നഴ്‌സിനും സാധിക്കും. യുണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ക്യാമ്പസ് സെലക്ഷന്‍ വഴി മറ്റു ഫീസുകള്‍ ഒന്നും നല്‍കാതെ തന്നെ ജര്‍മനിയില്‍ നേരിട്ട് ജോലിയില്‍ പ്രവേശിക്കാനുള്ള സുവര്‍ണ്ണ അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ ഡാന്യൂബ് കരിയേഴ്‌സിന്റെ കൗണ്‍സിലര്‍മാരില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍:98460 04463 / 85890 06655 | Email: danubecareers@gmail.com